web analytics

റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി; പ്രകോപനം മലപ്പുറം പരാമര്‍ശത്തിലെ ചോദ്യങ്ങളില്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ മൈക്ക് തട്ടി മാറ്റി വെള്ളാപ്പള്ളി; പ്രകോപനം മലപ്പുറം പരാമര്‍ശത്തിലെ ചോദ്യങ്ങളില്‍

മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രകോപിതനായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മലപ്പുറത്ത് എസ്‌എന്‍ഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലെന്ന തന്റെ പ്രസ്താവനയെ കുറിച്ച് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് വെള്ളാപ്പള്ളി തട്ടിമാറ്റുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ശിവഗിരി തീര്‍ഥാടനത്തിന്റെ ഭാഗമായി നടന്ന മഹാസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം.

പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രസ്താവനയോടെയാണ് വെള്ളാപ്പള്ളി പ്രതികരണം തുടങ്ങിയത്. മുഖ്യമന്ത്രിക്കൊപ്പം കാറില്‍ സഞ്ചരിച്ചതില്‍ എന്താണ് തെറ്റെന്നും താന്‍ അയിത്തജാതിക്കാരനാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഉയര്‍ന്ന ജാതിക്കാരനാണെങ്കില്‍ ഇത്രയും വിമര്‍ശനം ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

തുടര്‍ന്ന് സിപിഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച വെള്ളാപ്പള്ളി, പാര്‍ട്ടി നേതാക്കളെ “ചതിയന്‍ ചന്തുമാര്‍” എന്ന് വിശേഷിപ്പിച്ചു. പത്ത് വര്‍ഷം കൂടെ നിന്ന ശേഷം ഇപ്പോള്‍ തള്ളിപ്പറയുകയാണെന്നും വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെയാണ് മലപ്പുറം പരാമര്‍ശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നത്. മലപ്പുറത്ത് സ്‌കൂളുകള്‍ തുടങ്ങാന്‍ അവസരം നല്‍കുന്നില്ലെന്ന് പറഞ്ഞില്ലേ എന്ന ചോദ്യത്തിന് “അത് സത്യമല്ലേ” എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

മലബാറിലെ മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ എസ്‌എന്‍ഡിപിക്ക് ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം ലഭിക്കുന്നില്ലേയെന്ന ചോദ്യത്തിന് സ്ഥലമുണ്ട്, എന്നാല്‍ അനുമതി വേണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും പറഞ്ഞു.

ഇപ്പോള്‍ പിണറായി സര്‍ക്കാരല്ലേയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അത് ഇപ്പോഴത്തെ സര്‍ക്കാരല്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ഒന്‍പതുവര്‍ഷം ശ്രമിച്ചില്ലേയെന്ന തുടര്‍ച്ചയായ ചോദ്യം ഉയര്‍ന്നതോടെയാണ് അദ്ദേഹം രോഷാകുലനായത്.

ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് വെള്ളാപ്പള്ളി തട്ടിമാറ്റുകയും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.

English Summary

SNDP Yogam General Secretary Vellappally Natesan lost his temper over questions regarding his remarks on the lack of SNDP educational institutions in Malappuram. During a media interaction after the Sivagiri Theerthadanam event, he pushed away a reporter’s microphone, prompting security personnel to intervene.

vellappally-natesan-angry-over-malappuram-remarks-media-mic-incident

Vellappally Natesan, SNDP Yogam, Malappuram remarks, Sivagiri Theerthadanam, Kerala politics, media controversy, CPI, Pinarayi Vijayan

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം; കേരളവും ജാഗ്രതയിലേക്ക്

ബംഗാളിൽ നിപ്പ പടരുന്നു; ഏഷ്യൻ രാജ്യങ്ങൾക്ക് ജാഗ്രതാ നിർദേശം ബംഗാളിലെ നാദിയ ജില്ലയിൽ...

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ്

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഗതാഗതം...

ഇനി കളി മാറും! ബഹുരാഷ്ട്ര കമ്പനികൾക്ക് വെല്ലുവിളിയുമായി കുടുംബശ്രീ; നിങ്ങളുടെ വീടിനടുത്തുള്ള കടകളിലും ഇനി ‘കുടുംബശ്രീ ബ്രാൻഡ്’ തിളങ്ങും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരളത്തിന്റെ കരുത്തായ കുടുംബശ്രീ വിപണിയിലെ വമ്പന്മാരോട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു....

Related Articles

Popular Categories

spot_imgspot_img