web analytics

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

തിരുവനന്തപുരം: പഞ്ചായത്ത് പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടെന്നാരോപിച്ച് പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യാ ഭീഷണി മുഴക്കി.

ഇന്ന് വൈകിട്ട് വെള്ളനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പഞ്ചായത്ത് സെക്രട്ടറി സിന്ധു കലക്ടറേറ്റിൽ പോയി മടങ്ങി ഓഫീസിലെത്തിയപ്പോൾ, പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഡ്രൈവറുടെ കഴുത്തിൽ കുത്തിപ്പിടിച്ച് കൈയിലെ താക്കോൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നുമാണ് ആരോപണം.

തുടർന്ന് ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കെ സെക്രട്ടറിയെ ഓഫീസിനുള്ളിൽ പൂട്ടിയിടുകയായിരുന്നുവെന്നാണ് പരാതി.

സിന്ധു ബഹളം വെച്ചതോടെ മറ്റ് അംഗങ്ങൾ ഓടിക്കൂടി. ഇതിനിടെ ബാഗിൽ നിന്ന് കേക്ക് മുറിക്കാൻ ഉപയോഗിക്കുന്ന കത്തി എടുത്ത് സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഉടൻ തന്നെ അംഗങ്ങൾ ചേർന്ന് കത്തി പിടിച്ചുവാങ്ങി.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കേരള പോലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ പ്രശ്നം അവസാനിപ്പിച്ചില്ലെങ്കിൽ പഞ്ചായത്ത് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുക്കുമെന്ന് അറിയിച്ചു.

ഇതിനിടെ എ.എസ്.ഐ ഗിരിജയോട് പ്രസിഡന്റ് കയർത്ത് സംസാരിക്കുകയും, പഞ്ചായത്ത് വാഹനം തൊട്ടാൽ വിവരമറിയുമെന്നും പൊലീസിന് എന്ത് അധികാരമാണെന്നും ആക്രോശിക്കുകയും ചെയ്തു.

നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു പ്രസിഡന്റിന്റെ വാക്‌പോര്. ജീവന് ഭീഷണിയുണ്ടെന്നും, താൻ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദികൾ പഞ്ചായത്ത് പ്രസിഡന്റും വനിതാ അംഗങ്ങളുമാണെന്നും സെക്രട്ടറി സിന്ധു പൊലീസിനോട് പറഞ്ഞു. പഞ്ചായത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സെക്രട്ടറിയാണെന്നും, തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നുമാണ് പ്രസിഡന്റ് വെള്ളനാട് ശശിയുടെ പ്രതികരണം.

English Summary


In Thiruvananthapuram, dramatic scenes unfolded at the Vellanad Grama Panchayat office after the secretary alleged that the panchayat president and two women members locked her inside the office. The secretary threatened self-harm using a knife, which was later taken away by other members. Police intervened and held discussions with both sides. The secretary accused the president and members of threatening her life, while the president claimed the secretary was responsible for the ongoing disputes.

vellanad-panchayat-secretary-suicide-threat-after-being-locked-inside-office

Vellanad Panchayat, Thiruvananthapuram news, panchayat dispute, suicide threat, Kerala Police, local body controversy, Kerala news

spot_imgspot_img
spot_imgspot_img

Latest news

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

Other news

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ

മോദിയുടെ റോഡ് ഷോയിൽ സുരക്ഷാ വീഴ്ചയോ? പെപ്പർ സ്പ്രേയുമായി യുവാവ് പിടിയിൽ തിരുവനന്തപുരം: പ്രധാനമന്ത്രി...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

60kg അരി + 4kg ഗോതമ്പ്; സംസ്ഥാനത്ത് രണ്ട് മാസത്തെ റേഷൻ ഒരുമിച്ച് വിതരണം ചെയ്യും

60kg അരി + 4kg ഗോതമ്പ്; സംസ്ഥാനത്ത് രണ്ട് മാസത്തെ റേഷൻ...

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും കൊച്ചി: ലൈംഗികാതിക്രമ കേസിൽ...

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ

വിറളിപിടിച്ച് കാട്ടുപോത്ത്; സ്കൂട്ടർ മറിച്ചിട്ടു!   പരിക്കേറ്റ ദമ്പതികൾ ചികിത്സയിൽ കൊല്ലം: കൊല്ലത്ത് സ്കൂട്ടറിൽ യാത്ര...

ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ

കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ...

Related Articles

Popular Categories

spot_imgspot_img