web analytics

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ്

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്ത് വാഹനം ചെളിയിൽ കുടുങ്ങി; യാത്രക്കാരെ രക്ഷിച്ച് പഴയന്നൂർ പോലീസ്

ചെറിയൊരു കുട്ടിയുമായി യാത്ര ചെയ്ത രണ്ടു സ്ത്രീകൾ ഗൂഗിൾമാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് കൈതത്തോട്ടത്തിലെ ചെളിയിൽ കുടുങ്ങി.

രക്ഷപെടാൻ കഴിയാതെ വന്നതോടെ കാർ ചെളിയിൽ നിന്നും കയറ്റിയത് പഴയന്നൂർ പോലീസ് സ്ഥലത്തെത്തി. പഴയന്നൂർ സ്റ്റേഷനിലേക്ക് വന്ന ഫോൺ കോളിനെ തുടർന്നാണ് ചെളിയിൽ കാർ കുടുങ്ങിയ വിവരം പോലീസ് അറിയുന്നത്.

ഒരു സ്ത്രീയുടെ ദയനീയശബ്ദത്തിനു പിന്നിൽ ഒരു കുഞ്ഞിന്റെ കരച്ചിലും കേൾക്കുന്നുണ്ടായിരുന്നു. ഫോൺ അറ്റൻറുചെയ്ത ജി ഡി ചാർജ്ജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു ഉടൻതന്നെ ഇക്കാര്യം ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ പൌലോസിനെ അറിയിച്ചു.

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

സ്ഥലത്തിന്റെ ലൊക്കേഷൻ അയക്കാൻ ആവശ്യപെടുകയും ചെയ്തു. സ്ഥലത്തിന്റെ ലൊക്കേഷൻ കിട്ടിയ ഉടൻതന്നെ ഇൻസ്‌പെക്ടർ മുഹമ്മദ് ബഷീറിന്റെ നിർദ്ദേശത്തിൽ സ്റ്റേഷൻ വാഹനവുമായി സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ഷാനും സ്ഥലത്തേക്ക് പുറപ്പെട്ടു.

ലൊക്കേഷൻ നോക്കി എത്തിയ പോലീസുദ്യോഗസ്ഥർ കണ്ടത് ചെളിയിൽ പൂഴ്ന്ന് നീങ്ങാനാകാതെ കിടക്കുന്ന വാഹനമായിരുന്നു വാഹനത്തിൽ രണ്ടു സ്ത്രീകളും ഒരു കുഞ്ഞും.

ഒന്നര വയസ്സുള്ള കുഞ്ഞ് ഭയന്ന് കരയുന്നുണ്ടായിരുന്നു. വേറൊരു വാഹനത്തിന്റെ സഹായത്തോടെ മാത്രമേ വാഹനത്തെ പുറത്തെടുക്കാനാകൂ എന്നുമനസ്സിലാക്കിയ പോലീസുദ്യോഗസ്ഥർ ഉടൻതന്നെ ഉലർന്നു പ്രവര്തിസ്ച്.

കുറച്ചകലെ താമസിക്കുന്ന പരിസരവാസികളെ കണ്ട് കാര്യം പറഞ്ഞ് ഒരു വാഹനം സംഘടിപ്പിച്ചു. കൂടെ സമീപവാസികളും എത്തി.

വാഹനത്തിന്റേയും നാട്ടുകാരുടേയും പോലീസുദ്യോഗസ്ഥരുടേയും പരിശ്രമത്തിൽ വാഹനം ചെളിയിൽ നിന്നും നീക്കി സുരക്ഷിതമായി റോഡിലെത്തിച്ചു.

അവർ ആശ്വാസത്തോടെ നന്ദി പറഞ്ഞ് പോകാനൊരുങ്ങിയപ്പോൾ, ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പോകുന്ന യാത്രയിലെ ഇത്തരം അപകടത്തെ കുറിച്ച് പോലീസുദ്യോഗസ്ഥർ വാഹനത്തിലുള്ളവരോടും പരിസരവാസികളോടും പറഞ്ഞു മനസ്സിലാക്കി.

30 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് ജ്വാല ഗുട്ട; പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ട്…അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

സര്‍ക്കാര്‍ ആശുപത്രിയിലെ മുലപ്പാല്‍ ദാന കാമ്പെയ്‌ന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ബാഡ്മിന്റണ്‍ താരം ജ്വാലയാണ് ഇതിനകം തന്നെ മാതൃകയായി മാറിയിരിക്കുന്നത്.

കഴിഞ്ഞ നാല് മാസമായി അവര്‍ സ്ഥിരമായി മുലപ്പാല്‍ ദാനം ചെയ്യുന്നു. ഇതുവരെ 30 ലിറ്റര്‍ മുലപ്പാല്‍*ആശുപത്രിക്ക് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമ്മമാരില്ലാത്ത കുഞ്ഞുങ്ങള്‍ക്കും, മാസം തികയാതെ ജനിച്ചവർക്കും, ഗുരുതരാവസ്ഥയിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

ഈ കാമ്പെയ്‌നെക്കുറിച്ച് ഓഗസ്റ്റില്‍ ജ്വാല തന്റെ എക്‌സ് (X) അക്കൗണ്ടില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. “മുലപ്പാല്‍ ജീവന്‍ രക്ഷിക്കുന്നു. മാസം തികയാതെയും അസുഖബാധിതരായും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്, ദാനം ലഭിക്കുന്ന മുലപ്പാല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും.

നിങ്ങള്‍ക്ക് ദാനം ചെയ്യാന്‍ കഴിയുമെങ്കില്‍, സഹായം ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആകും.

ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മില്‍ക്ക് ബാങ്കുകളെ പിന്തുണയ്ക്കുക” എന്നാണ് ജ്വാല കുറിച്ചത്.

മുലപ്പാല്‍ ലഭിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്ന താരത്തെ.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഇളയരാജയെക്കുറിച്ച് രജനികാന്ത്

ഇളയരാജയെക്കുറിച്ച് രജനികാന്ത് സം​ഗീത ലോകത്ത് 50 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇളയരാജ. ശനിയാഴ്ച ചെന്നൈയിൽ...

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി വിശാഖപട്ടണം: രാജ്യത്തെ 20 സംസ്ഥാനങ്ങൾ...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

ജയേഷ് പോക്സോ കേസിലും പ്രതി

ജയേഷ് പോക്സോ കേസിലും പ്രതി പത്തനംതിട്ട: യുവാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി...

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും

ഉദ്യോഗസ്ഥരില്ലാത്ത കൺട്രോൾ റൂമുകൾ വരും രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവികൾ ഓഫ് ചെയ്യാനുള്ള...

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

Related Articles

Popular Categories

spot_imgspot_img