web analytics

പാർട്ടിക്ക് പാര പണിയുന്നത് പതിവാക്കി പാർട്ടി പത്രം; ‘വീക്ഷണം’എഡിറ്റോറിയൽ വിവാദത്തിൽ

പാർട്ടിക്ക് പാര പണിയുന്നത് പതിവാക്കി പാർട്ടി പത്രം; ‘വീക്ഷണം’എഡിറ്റോറിയൽ വിവാദത്തിൽ

പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളെ അവഗണിച്ച് സ്വന്തം വഴിയിലാണ് കോൺഗ്രസ് മുഖപത്രമായ വീക്ഷണം മുന്നേറുന്നതെന്ന വിമർശനങ്ങൾ ശക്തമാകുകയാണ്.

ബലാത്സംഗ പരാതിയിൽ കുടുങ്ങിയ എംഎൽഎ രാഹുല്മാങ്കൂട്ടത്തിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്ത സാഹചര്യത്തിൽ, അദ്ദേഹത്തെ വെളുപ്പിക്കുന്ന രീതിയിലുള്ള എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതോടെ വീക്ഷണം വീണ്ടും വിവാദത്തിൽ.

ഇത് ആദ്യമല്ല. കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ വർഷം മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലും വലിയ രാഷ്ട്രീയതർക്കങ്ങൾക്ക് വഴിവച്ചു.

പാർട്ടി നേതൃത്വത്തിന്റെ ഒരു ആഭ്യന്തര ചര്‍ച്ചയും ഇല്ലാതെ പ്രസിദ്ധീകരിച്ച ആ എഡിറ്റോറിയൽ അന്നും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഇന്നത്തെ എഡിറ്റോറിയൽ രാഹുലിനെതിരെ സിപിഎം രാഷ്ട്രീയ ഗൂഢാലോചന ആസൂത്രണം ചെയ്യുകയാണെന്നു വാദിക്കുന്നു. “രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍.

കോണ്‍ഗ്രസില്‍ വളരുന്ന യുവാക്കള്‍ സിപിഎമ്മിന് ഭയമാണ്” എന്ന വാദം മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കം പാർട്ടി നേതൃത്വം രാഹുലിനെ വിമർശിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാട്.

വീക്ഷണത്തിന്റെ ഈ പ്രവൃത്തിയിൽ മുതിർന്ന നേതാക്കൾ പരസ്യമായി അസ്വസ്ഥത പ്രകടിപ്പിച്ചു. പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് പൂർണ്ണവിരുദ്ധമായ ഒരു എഴുത്താണ് വന്നതെന്നും, ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

എഡിറ്റോറിയൽ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു.

വീക്ഷണത്തിന്റെ എഡിറ്ററായി പ്രവർത്തിക്കുന്നത് കെപിസിസി വൈസ് പ്രസിഡൻറ് ജെയ്‌സൺ ജോസഫാണ്. എഡിറ്റോറിയൽ പ്രസിദ്ധീകരണത്തിൽ പാർട്ടി നയങ്ങളും മാധ്യമ പ്രൊഫഷണലിസവും പാലിക്കപ്പെടുന്നില്ലെന്ന വിമർശനം ഉയരുന്നു.

രാഹുലിനെ സംരക്ഷിക്കുന്ന തരത്തിലുള്ള എഡിറ്റോറിയൽ പ്രസിദ്ധീകരിച്ച നടപടി പാർട്ടിക്ക് വലിയ നാണക്കേടായതായി നേതാക്കൾ വിലയിരുത്തുന്നു.

ഇതിനിടെ, വിഷയത്തിൽ അനൗപചാരിക അന്വേഷണം തുടങ്ങാൻ ഉന്നത നേതൃത്വത്തിലൊരു ധാരണ ഉണ്ടായതായും സൂചനയുണ്ട്.

English Summary

Congress mouthpiece Veekshanam has triggered controversy again by publishing an editorial defending MLA Rahul Mankootathil, who is facing a rape allegation and has been suspended from the party. The editorial contradicts the official party stance, causing embarrassment to the Congress leadership.

This is not the first time Veekshanam has taken a stand contrary to party policy; a previous editorial urging Jose K. Mani to return to the UDF had also drawn criticism. Congress leaders, including KPCC president Sunny Joseph, have rejected the latest editorial and demanded corrections. There are indications that an informal inquiry may be initiated into the issue.

veekshanam-controversy-rahul-editorial-congress

Veekshanam, Congress Kerala, Rahul Mankootathil, editorial controversy, KPCC, Kerala politics, UDF, CPM allegations

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം

ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു; ഓട്ടോ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം കോഴിക്കോട്: ഇറക്കം...

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ...

മൂർഖൻ പാമ്പ് ദേഹത്തൂടെ ഇഴഞ്ഞു, 21 ടേക്കുകൾ! ആ പേടിസ്വപ്നം വെളിപ്പെടുത്തി അനന്യ

മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടിയാണ് അനന്യ. മോഹൻലാലിന്റെ മകളായും...

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം

ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന്...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

Related Articles

Popular Categories

spot_imgspot_img