ധനമന്ത്രി സമ്പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാൻ പോലും പണമില്ലാത്ത സ്ഥിതി. പെൻഷൻ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെൻഷൻകാർ മരിച്ചു. പ്രതിസന്ധിയുണ്ടാക്കിയത് സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും.
കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ, ജിഎസ്ടി ഉദ്യോഗസ്ഥർ വെറുതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാൻ പറഞ്ഞത് നായനാർ ഭരണത്തിനുശേഷം. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ ചർച്ചയിൽ വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ട്രഷറിയിൽ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകൾക്കും പണംനൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപ. ചർച്ചയിൽ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗർഭാഗ്യകരം. നികുതി വരുമാനം രണ്ടുവർഷം കൊണ്ട് 47,000 കോടിയിൽ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.
Read Also : കൂടത്തായി കേസ്; ജോളി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി