web analytics

എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ; കരാർ തീരാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് 

എംഎൽഎ ഓഫീസ് ഒഴിയണമെന്ന് ആർ ശ്രീലേഖ; കരാർ തീരാതെ മാറില്ലെന്ന് വി.കെ പ്രശാന്ത് 

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തും ബിജെപി കൗൺസിലർ ആർ. ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകുന്നു. 

ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീലേഖ രംഗത്തെത്തിയത്. 

ഔദ്യോഗിക ആവശ്യങ്ങൾക്കും വാർഡിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി ഈ മുറി തനിക്ക് ആവശ്യമാണെന്നാണ് കൗൺസിലറുടെ നിലപാട്.

ശനിയാഴ്ച രാവിലെ ഫോൺ മുഖേനയാണ് വി.കെ. പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടത്.

നിലവിലെ ഓഫീസ് സൗകര്യപ്രദമാണെന്നും ഇത് കൗൺസിലറുടെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് അനുയോജ്യമാണെന്നും ശ്രീലേഖ വാദിക്കുന്നു.

അതേസമയം, നിലവിൽ വാടക കരാർ നിലനിൽക്കുന്നതിനാൽ ഓഫീസ് മാറ്റേണ്ടതില്ലെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി. 2026 മാർച്ച് വരെയാണ് കരാർ കാലാവധി. 

നഗരസഭാ കൗൺസിലിന്റെ കൃത്യമായ അനുമതിയോടെയാണ് ഈ മുറിയിൽ എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോർപ്പറേഷൻ കെട്ടിടങ്ങളിലെ ഓഫീസ് അനുവദിക്കുന്നത് മേയറുടെ അധികാരപരിധിയിലാണെന്നും, മുറി ലഭ്യമല്ലാത്ത പക്ഷം കൗൺസിലർമാർക്ക് പുറത്തു ഓഫീസ് വാടകയ്‌ക്കെടുക്കാൻ കോർപ്പറേഷൻ പ്രതിമാസം 8000 രൂപ വരെ അനുവദിക്കുന്നതാണെന്നും അറിയുന്നു.

എന്നാൽ, ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗൺസിൽ ഭാവിയിൽ വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ടാൽ അത് എംഎൽഎയ്ക്ക് വെല്ലുവിളിയായേക്കാമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള വിലയിരുത്തൽ.

 നിലവിൽ നിയമപരമായ കാലാവധി നിലനിൽക്കുന്നതിനാൽ ഓഫീസ് മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് വി.കെ. പ്രശാന്ത്.

English Summary

A dispute has erupted between Vattiyoorkavu MLA V.K. Prasanth and BJP councillor R. Sreelakha over an office room at a Thiruvananthapuram Corporation building in Sasthamangalam. Sreelakha has demanded that the MLA vacate the office, claiming she needs the space for official ward-related work.

Prasanth has refused to vacate, citing a valid rental agreement that runs until March 2026 and stating that the office operates with official approval. While the mayor has authority over office allocations, political observers note that future council decisions could escalate the issue further.

vattiyoorkavu-mla-office-dispute-sreelakha-prasanth

Thiruvananthapuram, Vattiyoorkavu, VK Prasanth, R Sreelakha, BJP, Congress, Corporation Office, Political Dispute, Kerala Politics

spot_imgspot_img
spot_imgspot_img

Latest news

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്;  സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയേക്കും തിരുവനന്തപുരം...

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം പോയത് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരങ്ങൾ

മോഷണം തടയാനും മോഷ്ടാക്കളെ പിടിക്കാനും പഠിപ്പിക്കുന്ന കേരള പൊലീസ് അക്കാദമിയിൽ മോഷണം...

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം

അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം കഴിഞ്ഞതല്ലെ ഇനി എന്തിന് രണ്ടാംഘട്ടം തിരുവനന്തപുരം: സംസ്ഥാനത്ത് അതിദാരിദ്ര്യ...

Other news

Related Articles

Popular Categories

spot_imgspot_img