web analytics

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

വസായി: മഹാരാഷ്ട്രയിലെ വസായിയിലെ ശ്രീ ഹനുമന്ത് വിദ്യാമന്ദിർ ഹൈസ്കൂളിൽ ശിശുദിനത്തിൽ വൈകിയെത്തിയതിന് നൽകിയ ശിക്ഷ ആറാം ക്ലാസുകാരിയുടെ ജീവൻ എടുത്തു.

12 വയസുകാരിയായ കാജൽ ഗോണ്ട് സ്കൂളിൽ 10 മിനിറ്റ് വൈകിയെത്തിയതാണ് ദുരന്തത്തിന് തുടക്കം.

അണ്ടർ-23 ഏകദിനത്തിൽ റെയിൽവേസിനെ തകർത്ത് കേരളത്തിന് തിളക്കമുള്ള വിജയം

ബാഗ് ചുമലിൽ വെച്ചുകൊണ്ട് 100 സിറ്റപ്പ്; തുടർന്ന് തളർന്നുവീണു

അധ്യാപിക ശിക്ഷയായി 100 സിറ്റപ്പ് ചെയ്യാൻ നിർദേശിച്ചു.

സിറ്റപ്പ് ചെയ്യുന്നതിനിടെ സ്കൂൾ ബാഗ് മാറ്റാൻ അധ്യാപിക അനുവദിച്ചില്ലെന്നും ശിക്ഷയ്ക്ക് പിന്നാലെ പുറം വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടുവെന്നും കുടുംബം ആരോപിക്കുന്നു.

ശിക്ഷ കഴിഞ്ഞ ഉടൻ കാജൽ തളർന്നുവീണതോടെ ആദ്യം നാലാസോപാരയിലെ ആശുപത്രിയിലേക്ക് തുടർന്ന് നില വഷളായപ്പോൾ മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റി
ചികിത്സയ്ക്കിടെ ആറ് ക്ലാസുകാരി മരണപ്പെട്ടു.

മാതാപിതാക്കളുടെ ആരോപണവും പ്രതിഷേധവും

കഠിനമായ ശിക്ഷയും അധ്യാപികയുടെ അനാസ്ഥയും തന്നെയാണ് മകളുടെ മരണത്തിന് കാരണം എന്ന് കുടുംബം ആരോപിച്ചു.

കുട്ടിയുടെ മരണം അറിഞ്ഞതോടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂൾ വളപ്പിൽ ശക്തമായി പ്രതിഷേധിച്ചു.

അധ്യാപികയ്ക്കും സ്കൂൾ മാനേജ്മെന്റിനുമെതിരെ നടപടിയാവശ്യപ്പെട്ട പ്രതിഷേധം പോലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.

എംഎൻഎസിന്റെ മുന്നറിയിപ്പ്, അന്വേഷണം ആരംഭിച്ചു

ഉത്തരവാദികള്‍ക്കെതിരെ ക്രിമിനൽ കേസ് എടുക്കുന്നത് വരെ സ്കൂൾ തുറക്കാൻ അനുവദിക്കില്ല എന്ന് മഹാരാഷ്ട്ര നവനിർമ്മാണ സേന (MNS)യുടെ മുന്നറിയിപ്പ്.

സംഭവത്തെ തുടർന്ന് വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

English Summary:

A 12-year-old Class 6 student, Kajal Gond, died after allegedly being forced to do 100 sit-ups with her school bag for arriving ten minutes late on Children’s Day at a Vasai school. She collapsed with severe back pain and later died during treatment at JJ Hospital. Her family blamed the punishment, triggering protests by parents. MNS demanded criminal action and warned the school will remain shut until charges are filed. The Education Department has initiated an inquiry.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

ഏഴും അഞ്ചും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു

പെൺമക്കളെ കൊലപ്പെടുത്തി യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു അഹമ്മദാബാദ്: ഗുജറാത്തിൽ അരങ്ങേറിയ ഒരു...

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് കൊച്ചി ∙...

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത് തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന്...

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി

ചന്ദ്രയാൻ–3 തനിയെ തിരിച്ചെത്തി തിരുവനന്തപുരം: ദൗത്യം പൂർത്തിയാക്കിയ ശേഷം ബഹിരാകാശത്ത് അനിയന്ത്രിതമായി സഞ്ചരിച്ചുകൊണ്ടിരുന്ന...

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല

കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിക്ക് മത്സരിക്കാനാവില്ല തിരുവനന്തപുരം ∙ കോർപറേഷനിലെ മുട്ടട...

Related Articles

Popular Categories

spot_imgspot_img