web analytics

വെന്റിലേറ്ററിൽ തന്നെ; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം

വെന്റിലേറ്ററിൽ തന്നെ; ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട 19 കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ അതീവഗുരുതരമായി തുടരുന്നു.തലക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നത്.

ന്യൂറോ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ചേർന്നാണ് ചികിത്സ നൽകുന്നതെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രൻ വ്യക്തമാക്കി. “തലച്ചോറിലാണ് പ്രധാനമായും പരിക്ക്. മികച്ച ചികിത്സയാണ് നൽകുന്നത്,” അദ്ദേഹം പറഞ്ഞു.

പെൺകുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നില്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, “പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. എന്തുകൊണ്ട് അത്തരമൊരു പ്രതികരണം ഉണ്ടായി എന്ന് വ്യക്തമല്ല,” എന്നും സൂപ്രണ്ട് പ്രതികരിച്ചു.

സംഭവത്തിൽ പ്രതിയായ പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമക്കേസാണ് എടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ശ്രീക്കുട്ടിയും പ്രതിയും തമ്മിൽ വാക്കുതർക്കം ഉണ്ടായത്.

വാതിൽക്കൽ നിന്ന് മാറിയില്ലെന്ന കാരണം പറഞ്ഞാണ് പ്രതി ശ്രീക്കുട്ടിയെ പിന്നിൽ നിന്ന് ചവിട്ടിയിട്ടതെന്ന് എഫ്‌ഐആറിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി (സോന) ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

തലച്ചോറിനാണ് പരിക്കേറ്റിരിക്കുന്നത്. തലച്ചോറിൽ ചതവ് ഉണ്ടെന്ന് കണ്ടെത്തി.

സർജിക്കൽ ഐസിയുവിലാണ് പെൺകുട്ടി ഇപ്പോൾ ഉള്ളതെന്നും വെന്റിലേറ്ററിൻറെ സഹായം ഇപ്പോഴും നൽകുന്നുണ്ടെന്നും ഡോ. ജയചന്ദ്രൻ പ്രതികരിച്ചു.

ചികിത്സയിൽ തൃപ്തയല്ലെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നുമാണ് പെൺകുട്ടിയുടെ അമ്മയുടെ ഇന്നലെ പ്രതികരിച്ചിരുന്നത്.

എന്നാൽ, പ്രഗത്ഭരായ ഡോക്ടർമാരുടെ സംഘമാണ് പെൺകുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നുമായിരുന്നു കുടുംബത്തിൻറെ ആരോപണത്തോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൻറെ പ്രതികരണം.പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary:

The condition of 19-year-old Sreekutty, who was pushed off a moving train in Varkala by a drunk passenger, remains critical. She sustained severe head and spinal injuries and is on ventilator support in the surgical ICU at Thiruvananthapuram Medical College. Superintendent Dr. Jayachandran confirmed that a team of specialists, including neurologists, is providing the best possible care. Sreekutty’s family, however, alleged inadequate treatment. The accused, Suresh Kumar from Panachamoodu, has been charged with attempted murder and remanded. The incident occurred during a trip on the Kerala Express when a verbal dispute over standing near the door led to the assault.

varkala-train-attack-sreekutty-critical-condition-treatment-controversy

Varkala, Train Attack, Sreekutty, Kerala Express, Thiruvananthapuram Medical College, Crime, Women Safety, Attempted Murder, Kerala News

spot_imgspot_img
spot_imgspot_img

Latest news

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

Related Articles

Popular Categories

spot_imgspot_img