ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം നടത്തിയത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ ഇറങ്ങിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കൊന്നിരുന്നു.

പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടക്കുകയായിരുന്നു. ഇതിനിടെയാണ് കടുവ ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നത്. ഇന്ന് ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടെത്തിയത്. എന്നാല്‍ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്.

ദൗത്യത്തിനായി പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച സംഘത്തെയും എത്തിച്ചിരുന്നു. പിടികൂടിയ കടുവയെ തേക്കടിയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള ക്രമീകരണങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

അതേസമയം തൃശൂർ ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

പരിശോധനയിൽ കണ്ടെത്തിയ കാൽപാടുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമേ ഏതു തരം പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി

പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട്...

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

Related Articles

Popular Categories

spot_imgspot_img