മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
മ്ലാമല പുത്തൻ മഠത്തിൽ 30 കാരനായ വിഷ്ണുവിനെയാണ് വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച മുഖം മൂടി ധരിച്ച ഒരാൾ വീടിന് സമീപത്ത് നിന്നിരുന്ന കുട്ടിയെ വിളിച്ച് അടുത്ത കുറ്റിക്കാട്ടിൽ കൊണ്ട് പോകുകയും അവിടെ വച്ച് കുട്ടിയുടെ ഇരുകരണത്തിനും അടിക്കുകയും കവിളിൽ കടിക്കുയകും ചെയ്തു.
അതിനു ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ചു പോയി എന്നാണ് വണ്ടിപ്പെരിയാർ പൊലീസിൽ മാതാപിതാക്കൾ നൽകിയ പരാതി.
കുട്ടിയെ വിശദമായ പരിശോധനക്കും മറ്റുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി.
കുട്ടി ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞ വിഷ്ണുവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അവിടെ കുട്ടിയുടെ ഇരുകൈകൾക്കും അടിക്കുകയും കവിളിൽ കടിയേൽപ്പിക്കുകയും ചെയ്ത ശേഷം പ്രതി സ്ഥലത്ത് നിന്ന് ഒളിച്ചോടുകയായിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടിയെ അന്വേഷണം, ചികിത്സ എന്നിവയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് കുട്ടി ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതിനെ തുടർന്ന് വിഷ്ണുവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി. തുടർയായി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary
A 30-year-old man named Vishnu from Puthenmadam, Mlamala, has been arrested by Vandiperiyar Police for assaulting an eight-year-old girl.
vandiperiyar-child-assault-arrest
Vandiperiyar, Idukki, Child Assault, Crime, Kerala Police, Arrest, Vishnu









