കൊച്ചി: വണ്ടിപ്പെരിയാര്‍ പോക്സോ കേസില്‍ കോടതി വെറുതെവിട്ട അർജുനോട് കീഴടങ്ങാൻ ഹൈക്കോടതി. പത്ത് ദിവസത്തിനകം കട്ടപ്പന പോക്സോ കോടതിയില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. നിർദേശം പാലിച്ചില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് പോക്സോ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.(Vandiperiyar case; accused Arjun must surrender in court)
കുറ്റവിമുക്തനാക്കപ്പെട്ടയാളോട് കീഴടങ്ങാന്‍ നിർദേശിക്കുന്നത് അസാധാരണ നടപടിയാണ്. ബോണ്ട് നല്‍കിയാല്‍ അർജുനെ വിട്ടയ്ക്കാമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും അപ്പീലില്‍ അർജുന്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കടുത്ത നടപടിയിലേക്ക് കടന്നത്.
2021 ജൂൺ 30നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിനുള്ളിൽ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊന്ന കേസിലെ കുറ്റാരോപിതനായിരുന്നു അര്‍ജുന്‍. എന്നാൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.