News4media TOP NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണം വന്ദേ ഭാരത് ട്രെയിനുകൾ;റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണം വന്ദേ ഭാരത് ട്രെയിനുകൾ;റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
July 6, 2024

കൊച്ചി: എറണാകുളത്തു നിന്നും തമിഴ്നാട്ടിലെയും കർണടാകത്തിലെയും പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകരുടെ സംഘടനയായ കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ.ടി.എം).Vande Bharat trains should attract more domestic tourists to Kochi

കൊച്ചിയുടെ ടൂറിസം വികസനത്തിനായി കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് സമർപ്പിച്ച നിർദ്ദേശത്തിലാണ് സംഘടന ഇക്കാര്യം ആവശ്യപ്പെടുന്നത്.

എറണാകുളം – മധുര റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറും എറണാകുളം – ബെം​ഗളുരു – ചെന്നൈ റൂട്ടിൽ വന്ദേഭാരത് എക്സ്പ്രസും വേണമെന്നാണ് കെടിഎം ആവശ്യപ്പെടുന്നത്.

കൊച്ചിയിലേക്ക് കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇതുവഴി കഴിയുമെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

​മറ്റ് തെക്കേ ഇന്ത്യൻ സഞ്ചാരികൾ മാത്രമല്ല, വടക്കേ ഇന്ത്യക്കാരായ ടൂറിസ്റ്റുകൾക്കും കേരളത്തിലേക്കെത്താൻ ഈ ട്രെയിൻ സർവീസുകൾ ​ഗുണം ചെയ്യുമെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

കർണാടകത്തിലെ മൈസൂർ, ബംഗളൂരു, തമിഴ്‌നാട്ടിലെ മധുര, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിക്കുന്ന വടക്കേ ഇന്ത്യക്കാരായ സഞ്ചാരികളെ കേരളത്തിലേയ്ക്കും ആകർഷിക്കാൻ വന്ദേഭാരത് സഹായമാകും.

ഒപ്പം കർണാടക, തമിഴ്‌നാട് സ്വദേശികളെയും കൂടുതലായി ആകർഷിക്കാൻ കഴിയും. വന്ദേഭാരത് ട്രെയിനിലെ മികച്ച യാത്രാസൗകര്യവും ഗുണകരമാകുമെന്നും കേരള ട്രാവൽ മാർട്ട് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതിന് റെയിൽ മന്ത്രിയുമായി സംസാരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി വ്യക്തമാക്കി. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിനോദസഞ്ചാരരംഗത്തെ സംഘടനകളുടെ യോഗം വിളിച്ച് ചർച്ച നടത്തുമെന്നും അ​ദ്ദേഹം പറഞ്ഞു.

കെടിഎം മന്ത്രിക്ക് മുന്നിൽവച്ച മറ്റു നിർദ്ദേശങ്ങൾ

തൃശൂർ പൂരം പോലെ കൂടുതൽ ഉത്സവങ്ങളെ ടൂറിസത്തിൽ ഉൾപ്പെടുത്തുക

പുതിയ ബീച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കുക

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുക

കേരളത്തെ വിവാഹ, സമ്മേളന (മൈസ്) ഡെസ്റ്റിനേഷനായി പ്രോത്സാഹിപ്പിക്കുക

അന്താരാഷ്ട്ര വിപണിയിൽ ഇൻക്രഡിബിൾ ഇന്ത്യ പ്രചാരണം പുനരാരംഭിക്കുക

20 ഇന്ത്യൻ എംബസികളിൽ ടൂറിസം ഓഫീസുകളുടെ ഫോൺ നമ്പരും വിലാസവും പ്രദർശിപ്പിക്കുക

കേരള ട്രാവൽമാർട്ട് നടത്തിപ്പിന് കേന്ദ്ര ധനസഹായം നൽകുക

തിരുവനന്തപുരത്ത് ടൂറിസം സ്റ്റാർട്ടപ്പുകൾക്ക് ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുക

ആയുഷ് മന്ത്രാലയവുമായി ചേർന്ന് വാല്യു ട്രാവൽ ബോർഡ് രൂപീകരിക്കുക

അന്താരാഷ്ട്ര പ്രദർശനങ്ങളിൽ മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകുക

ടൂറിസം സൊസൈറ്റികൾക്ക് സാമ്പത്തികസഹായം

Related Articles
News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News4media
  • Kerala
  • News
  • Top News

വന്ദേഭാരതിന് നേരെ കല്ലേറ്, ട്രാക്കിൽ കല്ല് നിരത്തി വെച്ചു; കാസര്‍കോട് 17കാരനടക്കം രണ്ടു പേർ അറസ്റ്റി...

News4media
  • India
  • News
  • Top News

വന്ദേ ഭാരതിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി; സാമ്പാറിൽ നിന്ന് പ്രാണികളെ കിട്ടിയതായി യാത്രക്കാരൻ

News4media
  • Kerala
  • News
  • Top News

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആക്രമണം; ചവറ്റുകൊട്ട എറിഞ്ഞയാൾ പിടിയിൽ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]