രാജ്യത്തെ പല വന്ദേഭാരത് ട്രെയിനുകളും കാലിയായിയാണ് ഓടുന്നതെന്ന് കോൺഗ്രസ്. പല റൂട്ടുകളിലും ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി കെപിസിസി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാരെ മാത്രമേ കയറ്റുന്നുള്ളൂവെന്ന് കാണിക്കുന്ന ഐആർസിടിസിയുടെ ബുക്കിംഗ് ഡാറ്റയും കെപിസിസി സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം നൽകിയിട്ടണ്ട്.
തത്‌കാൽ ബുക്കിംഗുകൾ ഒഴിവാക്കി ജനറൽ വിഭാഗത്തിലെ വിവരമാണിത്. പൊതു അവധിയാണെങ്കിലും വന്ദ ഭാരതത്തിന് ബുക്കിംഗ് വളരെ കുറവാണ്. വന്ദേഭാരത് ടിക്കറ്റ് വാങ്ങാൻ സമ്പന്നർക്ക് മാത്രമേ കഴിയൂ എന്നും കോൺഗ്രസ് വിമർശിക്കുന്നുണ്ട് . മറ്റ് ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് ചൂണ്ടിക്കാട്ടിയും കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചു. വന്ദേ ഭാരതിൽ ധാരാളം സീറ്റുകൾ ലഭ്യമാണെങ്കിലും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോൺഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
ഗരീബ് റത്ത് ട്രെയിനുകൾ 770 രൂപയ്ക്ക് ടിക്കറ്റ് നൽകുമ്പോൾ വന്ദേ ഭാരതിന്റെ 1720 രൂപ നിരക്കിലുള്ള ടിക്കറ്റ് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്. വന്ദേ ഭാരതിന് അമിതമായി പ്രാധാന്യം നൽകുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. പൊതുജനങ്ങളിൽ ധാരാളം പേർക്ക് വന്ദേ ഭാരതിന്റെ നിരക്ക് താങ്ങാനാവുമ്പോൾ മാത്രമാണത് എല്ലാവർക്കും നല്ലതാവുന്നത്. അതിന് രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും കോൺഗ്രസ് ആരോപിച്ചു.
VANDE BHARAT | We've decided to prick the 'Vande Bharat' bubble. Analysis of IRCTC booking data reveals that over 50% of Vande Bharat runs either operate with empty or partially filled seats.
This data, sourced from IRCTC just hours before train departures, focuses solely on the… pic.twitter.com/MqlO8wuHKj
— Congress Kerala (@INCKerala) May 8, 2024

Read More: ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞു; ലോറി ഡ്രൈവർക്ക് ലോഡിങ് തൊഴിലാളികളുടെ ക്രൂരമർദ്ദനം