കോട്ടയം: ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. നവംബർ 21 മുതൽ 24 വരെ ഒരു മിനിറ്റ് ആണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. വൈക്കം മഹാദേവക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തോടനുബന്ധിച്ചാണ് തീരുമാനം.(Vaikathashtami; Railways has allowed trains to stop at Vaikom Road station)
നാല് എക്സ്പ്രസ് ട്രെയിനുകളാണ് വൈക്കം റോഡ് സ്റ്റേഷനിൽ നിർത്തുക. 16650 നമ്പർ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസിനും 16649 നമ്പർ മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിനും 16301 നമ്പർ ഷൊർണൂർ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസിനും 16304 നമ്പർ തിരുവനന്തപുരം സെൻട്രൽ-എറണാകുളം വേണാട് എക്സ്പ്രസിനുമാണ് സ്റ്റോപ് അനുവദിച്ചത്.