web analytics

36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും വൈഭവ് സൂര്യവംശി

36 പന്തിൽ സെഞ്ച്വറി, 84 പന്തിൽ 190; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും വൈഭവ് സൂര്യവംശി

റാഞ്ചി: വീണ്ടും വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് 14 വയസുകാരൻ വൈഭവ് സൂര്യവംശി.

വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ബിഹാർ ഓപ്പണറായ വൈഭവ് വെറും 36 പന്തിൽ സെഞ്ചറി നേടി.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബാറ്റർ നേടിയ രണ്ടാമത്തെ അതിവേഗ സെഞ്ചറിയാണിത്.
മത്സരത്തിൽ 84 പന്തിൽ 190 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.

ഇരട്ട സെഞ്ചറിയിൽ നിന്ന് വെറും 10 റൺസ് അകലെയാണ് അദ്ദേഹം പുറത്തായത്. 15 സിക്സുകളും 16 ഫോറുകളും ഉൾപ്പെട്ട വൈഭവിന്റെ ഇന്നിങ്സ് കാണികൾക്ക് ആവേശവിരുന്നായിരുന്നു.

54 പന്തിൽ 150 റൺസ് തികച്ച്, ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റൺസിന്റെ ലോക റെക്കോർഡും വൈഭവ് സ്വന്തമാക്കി. 64 പന്തിൽ 150 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് ഇതോടെ തകർന്നത്.

ഇന്ത്യൻ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചറി നേടിയ ബാറ്ററെന്ന റെക്കോർഡ് ഇപ്പോഴും പഞ്ചാബ് താരം അൻമോൽപ്രീത് സിങ്ങിനാണ് (35 പന്ത്).

40 പന്തിൽ സെഞ്ചറി നേടിയ യൂസഫ് പഠാൻ, 41 പന്തിൽ ഉർവിൽ പട്ടേൽ, 42 പന്തിൽ അഭിഷേക് ശർമ എന്നിവർ തുടർസ്ഥാനങ്ങളിലുണ്ട്.

English Summary

Fourteen-year-old Vaibhav Suryavanshi once again stunned the cricketing world with a blistering knock in the Vijay Hazare Trophy. The Bihar opener smashed a 36-ball century against Arunachal Pradesh, registering the second-fastest List A century by an Indian batter. Vaibhav went on to score 190 runs off just 84 balls, hitting 15 sixes and 16 fours. He also broke AB de Villiers’ world record for the fastest 150 in List A cricket, achieving the milestone in just 54 balls.

vaibhav-suryavanshi-fastest-century-vijay-hazare

Cricket, Vijay Hazare Trophy, Vaibhav Suryavanshi, Indian Cricket, List A Cricket, Records, Bihar Cricket, Sports News

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ദുരൂഹത? അഞ്ച് കോടിയുടെ നഷ്ടം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ്;

കോഴിക്കോട്: മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലുണ്ടായ...

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ...

ക്രീസിലെത്തിയത് സിറാജോ അതോ അഭിഷേകോ? ഇന്ത്യ–നെതർലാൻഡ്‌സ് പോരാട്ടത്തിൽ ഒരു ‘ജഴ്‌സി ട്വിസ്റ്റ്’!

ക്രീസിലെത്തിയത് സിറാജോ അതോ അഭിഷേകോ? ഇന്ത്യ–നെതർലാൻഡ്‌സ് പോരാട്ടത്തിൽ ഒരു 'ജഴ്‌സി ട്വിസ്റ്റ്'! ICC...

‘ആക്ഷൻ ഹീറോ ബിജു’ താരം ‘അൽകു’ പിടിയിൽ; കാറിൽ കടത്തിയത് 52 ലിറ്റർ മദ്യം!

'ആക്ഷൻ ഹീറോ ബിജു' താരം 'അൽകു' പിടിയിൽ; കാറിൽ കടത്തിയത് 52...

Related Articles

Popular Categories

spot_imgspot_img