web analytics

വാഗമണ്ണിൽ മരണപ്പാച്ചിലുമായി ഓഫ് റോഡ് ജീപ്പുകൾ; ലൈസൻസ് കളയുമെന്ന് എംവിഡി

വാഗമണ്ണിൽ മരണപ്പാച്ചിലുമായി ഓഫ് റോഡ് ജീപ്പുകൾ; ലൈസൻസ് കളയുമെന്ന് എംവിഡി

വിനോദ സഞ്ചാര കേന്ദ്രമായ ഇടുക്കി വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും സംബന്ധിച്ച് മന്ത്രിയുടെ ഓഫീസിൽ ലഭിച്ച മാസ്സ് പെറ്റീഷനെ തുടർന്ന് പീരുമേട് മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്ന് പരിശോധന നടത്തി.

ഇടുങ്ങിയ വഴികളിലൂടെ അതിവേഗത്തിൽ വരുന്ന ട്രെക്കിംഗ് ജീപ്പുകൾ കാരണം സാദാരണ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും അവരുടെ വാഹനങ്ങൾ ഓടിക്കാൻ പ്രയാസമാണ്.

ഇതേ നടപടി തുടർന്നും ഉണ്ടാകുകയാണെങ്കിൽ കടുത്ത നടപടി എടുക്കുമെന്ന് പീരുമേഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് കിഷോർ മുന്നറിയിപ്പ് നൽകി.

റൂട്ട് ബസ് ജീവനക്കാർ ഉൾപ്പെടെ ഓഫ് റോഡ് ജീപ്പുകൾക്ക് എതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് നടപടി.

ഇനിയും പരാതികൾ ലഭിച്ചാൽ, ലൈസൻസുകൾ റദ്ദാക്കാനും,ഓഫ് റോഡ് ട്രെക്കിംഗ് വഴിതിരിച്ചുവിടാനും തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈയിൽ ഇടുക്കി ജില്ലയിൽ ഓഫ് റോഡ് ജീപ്പ് സഫാരി ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു.

അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ സഫാരി ജീപ്പ് മറിഞ്ഞ് മൂന്നാറിൽ ഒരു വിനോദ സഞ്ചാരി മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്.

നിരോധനം ലംഘിച്ചാൽ 2005-ലെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള നടപടി നേരിടണം. ഇതിനൊപ്പം പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ, ജീപ്പ് സഫാരി ഒറ്റയടിക്ക് നിരോധിച്ച് ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം നഷ്ടമായെന്ന പരാതിയുമായി ഡ്രൈവർമാരും വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തി

തുടർന്ന് ജീപ്പ് സഫാരിയുടെ സുരക്ഷ മാനദണ്ഡങ്ങൾ ഒരുക്കാൻ അതാത് പ്രദേശങ്ങളിൽ ‘ദൗത്യ സംഘ’ത്തെ സജ്ജമാക്കി.

സബ് കളക്ടർമാറുടെ കീഴിൽ പഞ്ചായത്ത്, എംവിഡി, ഡിടിപിസി, റവന്യു, വനം, പോലീസ് എന്നീ വകുപ്പുകളുടെ പ്രതിനിധികൾ സംഘത്തിലുണ്ടാകും.

ഈ സംഘം സുരക്ഷിതമായ യാത്രാറൂട്ടുകൾ കണ്ടെത്തണം. കൂടാതെ വാഹനത്തിന്റെ ഫിട്നസ്, അപകടം ഒഴിവാക്കാൻ വേണ്ട സംവിധാനങ്ങൾ, ഡ്രൈവറുടെ യോഗ്യതാമാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളേക്കുറിച്ചും
ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സഫാരി ജീപ്പുകൾ ഓടുന്നുണ്ട്.

നിരവധി പേരുടെ വരുമാനമാർഗമാണ്.
എന്നാൽ, കൊളുക്കുമലയിൽ ഒഴികെ ഒരിടത്തും ഇത്തരം യാത്രകൾക്ക് കാര്യമായ നിയന്ത്രണങ്ങളില്ല.

പലപ്പോഴും ഇത്തരം യാത്രകൾ അപകടകരമാകാറുണ്ട്. ഒട്ടേറെ നിബന്ധനകളോടെയാണ് നിലവിൽ ജില്ലയിലെ ഓഫ് റോഡ് ജീപ്പുകൾ സവാരി നടത്തുന്നത്.

ഇതു സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ മോട്ടോർ വാഹന വകുപ്പുമായി നേരിട്ട് ബന്ധപ്പെടാം.
9188961249

English Summary

The Motor Vehicles Department (MVD) in Peermade has initiated strict inspections in Vagamon following mass complaints about overspeeding and negligent driving by off-road trekking jeeps. The vehicles, which operate on narrow hill routes, have been causing safety concerns for both locals and tourists. Officials have warned that repeated violations will result in license cancellations and rerouting of trekking paths.

Earlier in July, the district administration had banned off-road jeep safaris after a tourist died when a safari jeep overturned in Munnar. Violations of the ban attract action under the Disaster Management Act, along with police and MVD cases. However, jeep drivers and workers’ unions argue that the sudden ban affected the livelihood of thousands.

Following the protests, task forces were formed under the sub-collector to prepare safety norms, identify safe routes, inspect vehicle fitness, and set driver qualification standards. Although thousands of safari jeeps operate across Idukki, effective regulation is limited to only a few areas, leading to frequent accidents.

Public complaints can be submitted directly to the MVD through the number 9188961249.

vagamon-offroad-jeeps-mvd-action

Vagamon, Off-road Jeep Safari, MVD, Idukki, Tourist Safety, Trekking Jeeps, Peermade, Kerala Tourism, Road Safety, Jeep Ban

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img