കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാർഡിൽ ലിമിറ്റഡിൽ പ്രോജക്ട് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാൻ അവസരം. കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആകെ 64 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.(Vacancy in cochin shipyard)
മെക്കാനിക്കല്‍ 38, ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്‌സ് 6 ,സിവില്‍ 8,ഇന്‍സ്ട്രുമെന്റേഷന്‍ 1,ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 1 എന്നിങ്ങനെയാണ് ഒഴിവുകൾ. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എൻജിനിയറിങ് പാസായവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം, പ്രവൃത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.
ആദ്യ വര്‍ഷം 37,000 രൂപ, രണ്ടാം വര്‍ഷം 38,000 രൂപ, മൂന്നാം വര്‍ഷം 40,000 രൂപ എന്നിങ്ങനെയാണ് മാസ ശമ്പളം. അധിക ജോലികള്‍ക്ക് പ്രതിമാസം 3000 രൂപ കൂടി ലഭിക്കും. ജൂലൈ 17 നുള്ളില്‍ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് –www.cochinshipyard.in/careers
Read Also: ഹെല്‍പ്പ് ഡസ്ക് ഇടുന്നതിനെ ചൊല്ലി തർക്കം; പ്രിൻസിപ്പലിന്റെ കൈപിടിച്ചു തിരിച്ച് എസ്എഫ്ഐ പ്രവർത്തകർ
Read Also: കിംഗ്ഖാന്റെ കറുത്ത ജിപ്സിക്ക് എന്ത് സംഭവിച്ചു; പഴയ നായികയുടെ വെളിപ്പെടുത്തൽ ഇങ്ങനെRead Also: