web analytics

‘പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’;  ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി

‘പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’;  ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണരുചിയെക്കുറിച്ച് സിപിഐ നേതാവ് സി. ദിവാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി.

 ‘പിണറായി വിജയന് സാധാരണ മീന്‍ പോര, എ–ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം’ എന്ന ദിവാകരന്റെ പ്രസ്താവന ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.

എ–ക്ലാസ്, ബി–ക്ലാസ് എന്നിങ്ങനെ മീനുകളെ വേര്‍തിരിക്കുന്ന രീതിയൊന്നും ഇല്ലെന്നും, ഓരോരുത്തരുടെയും ഭക്ഷണരുചി വ്യക്തിപരമായ കാര്യമാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഒരാള്‍ക്ക് ഇഷ്ടപ്പെടുന്ന ഭക്ഷണം മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. ചിലര്‍ക്ക് ചില ഭക്ഷണങ്ങളോട് അലര്‍ജി പോലും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ഭക്ഷണരീതികളും ഇഷ്ടങ്ങളും പൊതുചര്‍ച്ചയാക്കേണ്ട വിഷയമല്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 ചിലര്‍ ബീഫ് കഴിക്കും, ചിലര്‍ മട്ടണ്‍, ചിലര്‍ ചിക്കന്‍, ചിലര്‍ പോത്തിറച്ചി കഴിക്കും. അതുപോലെ തന്നെയാണ് മീനിന്റെ കാര്യവുമെന്നാണ് മന്ത്രിയുടെ വിശദീകരണം.

പിണറായി വിജയന്‍ വിലകൂടിയ മത്സ്യമേ കഴിക്കൂ എന്ന സി. ദിവാകരന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്, അത്തരമൊരു പരാമര്‍ശം ഓര്‍മ്മക്കുറവുകൊണ്ടായിരിക്കാമെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

മുഖ്യമന്ത്രി വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കാറുള്ളുവെന്നും, പുറത്തുനിന്ന് വാരിവലിച്ച് ഭക്ഷണം കഴിക്കുന്ന ശീലം അദ്ദേഹത്തിനില്ലെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒന്നോ രണ്ടോ ദോശയോ ഇഡ്ഡലിയോ മാത്രമാണ് സാധാരണ കഴിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സി. ദിവാകരന്‍ നേരത്തെ പറഞ്ഞ അനുഭവകഥയെ സൂചിപ്പിച്ചാണ് ഈ വിവാദം ഉയര്‍ന്നത്. പിണറായി വിജയന് മത്സ്യം ഏറെ ഇഷ്ടമാണെന്നും, സാധാരണ മീനുകളോട് താല്‍പര്യമില്ലെന്നും ദിവാകരന്‍ പറഞ്ഞിരുന്നു. 

ചൂരമീന്‍ വിളമ്പിയപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കാതെ മടങ്ങിയെന്ന അനുഭവവും ദിവാകരന്‍ പൊതു വേദിയില്‍ പങ്കുവച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ്, മുഖ്യമന്ത്രിയുടെ ഭക്ഷണരുചിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും, ഭക്ഷണ ഇഷ്ടങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്.

English Summary

Kerala minister V. Sivankutty has responded to CPI leader C. Divakaran’s remarks about Chief Minister Pinarayi Vijayan’s food preferences. Sivankutty said Divakaran’s statement that the Chief Minister prefers only “A-class fish” may be due to forgetfulness, and added that food habits are a purely personal matter and should not be turned into public debate.

v-sivankutty-response-divakaran-remark-pinarayi-fish-preference

V Sivankutty, C Divakaran, Pinarayi Vijayan, Kerala politics, food preference controversy, CPI, CPM, Kerala news

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു!

​സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് കാലും ഒടിഞ്ഞു! മലപ്പുറം:...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു

വലിയകുളങ്ങര ക്ഷേത്രത്തിൽ ആക്രമണം; ദേവസ്വം ഓഫീസ് അടിച്ചുതകർത്തു ആലപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് വലിയകുളങ്ങര...

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

റിപ്പോർട്ടർ ടിവിക്ക് കുരുക്ക്; ലൈസൻസ് പരാതിയിൽ 2 മാസത്തിനകം തീരുമാനമെടുക്കാൻ കേന്ദ്രത്തിന്...

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

Related Articles

Popular Categories

spot_imgspot_img