സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി
സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ജനപങ്കാളിത്തത്തോടുകൂടി പരാതി രഹിതമായി കലോത്സവം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
താമസം, ഭക്ഷണം, സുരക്ഷ തുടങ്ങിയ എല്ലാ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
A ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് സാമ്പത്തിക പ്രോത്സാഹനം
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് സർക്കാർ പ്രത്യേക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരങ്ങളിൽ A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഗ്രാൻറ് നൽകി പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കലോത്സവത്തെ കൂടുതൽ കുട്ടി സൗഹൃദമാക്കാൻ വേണ്ടിയുള്ള പുതിയ നടപടികളിലൊന്നാണിത്.
സ്വർണ്ണക്കപ്പ് ഘോഷയാത്രയും പുതിയ മത്സരവും
കലോത്സവത്തിലെ സ്വർണ്ണക്കപ്പ് ഇത്തവണ തൃശൂരിലായതിനാൽ, ഘോഷയാത്ര തിരുവനന്തപുരം, കാസർഗോഡ് എന്നീ ജില്ലകളിൽ നിന്നു തൃശൂരിലേക്ക് എത്തുന്നതായിട്ടാണ് ക്രമീകരിക്കുന്നത്.
കൂടാതെ, സ്കൂൾ കായികമേളയിൽ പുതുതായി പരിഷ്കരിച്ച മാനുവൽ പ്രകാരമായിരിക്കും മത്സരങ്ങൾ നടത്തുക. കേരളത്തിന്റെ സമ്പന്നമായ കലാരൂപമായ കളരിപ്പയറ്റ് മത്സരമായി ഉൾപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
ആധാർ കാർഡുമായി ബന്ധപ്പെട്ട വിവാദം
കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ ചില അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നിരവധി പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ച വിഷയത്തിൽ പുനഃപരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
അധ്യാപകർക്ക് നീതി ഉറപ്പാക്കും
8 വർഷവും 10 വർഷവും ജോലി ചെയ്തിട്ടുള്ള അധ്യാപകരെ ആധാർ പ്രശ്നം കാരണം പിരിച്ചുവിടുന്നത് അനീതിയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വിഷയത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ സെക്രട്ടറി വാസുകിയെ കൺവീനറായി കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്.
ആധാറിന് പകരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കൂടി പരിഗണിക്കാമെന്ന നിർദേശവും നൽകിയിട്ടുണ്ടെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി
ദുല്‍ഖറിന്റെ ഒരു കാര്‍ കൂടി പിടിച്ചെടുത്തു
കൊച്ചി:
“ഓപ്പറേഷൻ നുംഖോർ” അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും കസ്റ്റംസ് പിടിച്ചെടുത്തു.
ദുൽഖറിന്റെ പേരിലുള്ള നിസാൻ പട്രോൾ വൈ 16 മോഡൽ എസ്‌യുവിയാണ് കസ്റ്റംസ് സംഘം കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള ഈ വാഹനം കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിലാണ് സൂക്ഷിച്ചിരുന്നത്.
വാഹനം വിദേശത്തുനിന്ന് നിയമവിരുദ്ധമായി കൊണ്ടുവന്നതാണെന്ന സംശയമാണ് കസ്റ്റംസ് ഉയർത്തുന്നത്. നേരത്തെ ഇന്ത്യൻ ആർമിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്.
പിന്നീട് രജിസ്‌ട്രേഷൻ കർണാടകത്തിലേക്ക് മാറ്റുകയും, തുടർന്ന് അത് ദുൽഖറിന്റെ കൈവശം എത്തുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ഹിമാചൽ പ്രദേശ് സ്വദേശിയെയാണ് ദുൽഖർ വാഹനം വഴി വാങ്ങിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
“ഓപ്പറേഷൻ നുംഖോർ” ആരംഭിച്ചതിന് ശേഷം ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വാഹനങ്ങൾ കസ്റ്റംസ് സംശയ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതിൽ ഒന്നാണ് ഇപ്പോൾ കൊച്ചിയിലെ വെണ്ണലയിൽ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് മുമ്പ് തന്നെ, ദുൽഖറിന്റെ മറ്റൊരു വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ദുൽഖർ സൽമാന്റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും ഉൾപ്പെടെ നാല് വാഹനങ്ങളാണ് ഇപ്പോൾ കസ്റ്റംസ് അന്വേഷണം നേരിടുന്നത്.
വിദേശത്തുനിന്ന് വാഹനം കൊണ്ടുവരുമ്പോൾ നിയമങ്ങൾ ലംഘിച്ചോ, രേഖകൾ വ്യാജമാണോ, കസ്റ്റംസ് തീരുവ ഒഴിവാക്കിയോ എന്നതാണ് പ്രധാന സംശയങ്ങൾ.
അതേസമയം, വാഹനങ്ങൾ പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വാഹനം വാങ്ങിയത് പൂർണ്ണമായും നിയമാനുസൃതമാണെന്നും, ആവശ്യമായ എല്ലാ രേഖകളും തനിക്ക് കൈവശമുണ്ടെന്നും ഹർജിയിൽ നടൻ വ്യക്തമാക്കി.
രേഖകൾ പരിശോധിക്കാതെയും, ആവശ്യമായ നോട്ടീസ് നൽകാതെയും വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ് എന്നും അദ്ദേഹം ആരോപിച്ചു.
ദുൽഖറിന്റെ നിലപാടനുസരിച്ച്, തന്റെ കൈവശം എത്തിയ വാഹനങ്ങൾ വ്യത്യസ്ത മാർഗങ്ങളിലൂടെ നിയമാനുസൃതമായി വാങ്ങിയതാണ്.
എന്നാൽ, ഉദ്യോഗസ്ഥർ “ഓപ്പറേഷൻ നുംഖോർ”യുടെ പേരിൽ അനാവശ്യമായ നടപടികൾ സ്വീകരിച്ചുവെന്നാണ് ആരോപണം.









