ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ സന്ദർശനം നടത്തിയ സംഭവം ഇന്ത്യ അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് അമേരിക്ക. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി മോദി ഏറ്റവംു വലിയ യുദ്ധക്കുറ്റവാളിയെ ആലിംഗനം ചെയ്‌തെന്ന് സംഭവത്തിൽ ഉക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പ്രതികരിച്ചിരുന്നു. (US says Modi’s visit to Russia will not affect US-India relations)
തുടക്കത്തിൽ അമേരിക്കയും മോദിയുടെ റഷ്യൻ സന്ദർശനത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ പിന്നീട് ഇതൊന്നും ഇന്ത്യ – അമേരിക്ക ബന്ധത്തെ ബാധിക്കില്ലെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ തുടർന്ന് ഇന്ത്യയിൽ നിന്നും റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തവരെ തിരികെയെത്തിക്കും എന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരെ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
40 ഇന്ത്യൻ പൗരന്മാരാണ് ഏജൻസികളുടെ കെണിയിൽപെട്ട് റഷ്യ-ഉക്രൈൻ യുദ്ധമുഖത്ത് എത്തിപ്പെട്ടത്. ഇവരിൽ ഏതാനും ആളുകൾക്ക് പരിക്കേൽക്കുകയും ചിലർ കൊല്ലപ്പെടുകയും ചെയ്തു.