യുഎസ് ഓപ്പണ്‍ ടെന്നിസ്: സ്റ്റെഫാനോസ് പുറത്ത്

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക ഏഴാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് രണ്ടാം റൗണ്ടില്‍ പുറത്ത്. നാല് മണിക്കൂറും അഞ്ച് സെറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് സിറ്റ്‌സിപാസിന്റെ തോല്‍വി. ലോക 128-ാം റാങ്ങിലുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് താരം ഡൊമിനിക്
സ്ട്രൈക്കറാണ് സിറ്റ്‌സിപാസിനെ അട്ടിമറിച്ചത്. ഡൊമിനിക് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു.

ശക്തമായ ഫോര്‍ഹാന്‍ഡ് ഷോട്ടുകളും നെറ്റ് പ്ലേയുമാണ് സ്‌ട്രൈക്കറിനെ ജയത്തിലേക്ക് എത്തിച്ചത്. ആദ്യ സെറ്റില്‍ ശക്തമായ പോരാട്ടത്തിനൊടുവില്‍ സ്‌ട്രൈക്കര്‍ ജയിച്ചു. പിന്നീടുള്ള മൂന്ന് സെറ്റുകള്‍ ടൈബ്രേക്കര്‍ വരെ നീണ്ടു. രണ്ടും മൂന്നും സെറ്റ് ജയിച്ച സിറ്റ്‌സിപാസ് മത്സരത്തില്‍ മുന്നിലെത്തി. നാലാം സെറ്റ് ജയിച്ച സ്‌ട്രൈക്കര്‍ ഒപ്പമെത്തി.

അഞ്ചാം സെറ്റിലും സ്‌ട്രൈക്കര്‍ ശക്തമായ പോരാട്ടം പുറത്തെടുത്തതോടെ സിറ്റ്‌സിപാസ് തോല്‍വി സമ്മതിച്ചു. സ്‌കോര്‍ 5-7, 7-6 (7-2), 7-6 (7-5), 6-7 (6-8), 3-6. മത്സരം കടുത്തതായിരുന്നുവെന്ന് വിജയശേഷം സ്‌ട്രൈക്കര്‍ പ്രതികരിച്ചു. ആദ്യ സെറ്റ് വിജയിച്ചത് ആത്മവിശ്വാസം നല്‍കി. മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും സ്‌ട്രൈക്കര്‍ വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

കത്തിയതല്ല, കത്തിച്ചതായിരുന്നു… വീടിനു മുന്നിൽ പാർക്ക് ചെയ്ത  വാഹനങ്ങൾ അഗ്നിയ്ക്കിരയായ സംഭവം; പ്രതി പിടിയിൽ

കൊച്ചി: തിരുവനന്തപുരം ഇൻഫോസിസിന് സമീപമുള്ള വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക്...

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളായ മുൻ ഇന്ത്യൻ ക്രിക്കറ്റ്...

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

ഇനിയും കാത്തിരിക്കണം; മൂന്നാം വന്ദേ ഭാരത് ഉടൻ കേരളത്തിലേക്കില്ല

കൊച്ചി: മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!