web analytics

വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക; സമൂഹമാധ്യമ പ്രൊഫൈൽ പൂട്ടിവച്ചാൽ ഇനി പണി കിട്ടും..!

വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലെ വിസ പരിശോധന നടപടികളിൽ ഒരു പ്രധാന മാറ്റമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്1ബി, എച്ച്4 വീസ അപേക്ഷകർ ഇനി മുതൽ കൂടുതൽ കർശനമായ പശ്ചാത്തല പരിശോധനയ്ക്ക് വിധേയരാകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

പുതിയ വ്യവസ്ഥ അനുസരിച്ച്, അപേക്ഷകരുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ സ്വകാര്യമായി വയ്ക്കരുത്. അവ പബ്ലിക് ആയിരിക്കണമെന്നതാണ് നിർദേശം. വരുന്ന ഈ മാസം 15 മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

വിദ്യാർത്ഥികൾക്കുള്ള എഫ്-1 വീസ, എക്സ്ചേഞ്ച് പ്രോഗ്രാം സന്ദർശകർക്കുള്ള ജെ-1 വീസ എന്നിവയ്ക്കായി നേരത്തെ തന്നെ സമാനമായ വ്യവസ്ഥകൾ പ്രാബല്യത്തിലുണ്ടായിരുന്നു.

വിസ പരിശോധന നടപടികളിൽ സുപ്രധാന മാറ്റവുമായി അമേരിക്ക

അതുപോലെതന്നെ ഇപ്പോൾ തൊഴിൽ അടിസ്ഥാനത്തിലുള്ള എച്ച്1ബി വീസയും, അതിന്റെ ആശ്രിതർക്കുള്ള എച്ച്4 വീസയും ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരിക്കുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ടെക് പ്രൊഫഷണലുകൾ, പ്രത്യേകിച്ച് ഇന്ത്യൻ പൗരന്മാർ, എച്ച്1ബി വീസയിലൂടെ യുഎസിൽ ജോലി ചെയ്യുന്ന സാഹചര്യത്തിൽ ഈ മാറ്റം ശ്രദ്ധേയമാണ്.

എച്ച്4 വീസ എച്ച്1ബി വീസയിൽ യുഎസിലേക്ക് എത്തുന്നവരുടെ സഹധർമ്മിണികൾക്കും മക്കൾക്കും അനുവദിക്കുന്ന ആശ്രിത വീസയാണ്.

ഇതിന് കീഴിൽ വരുന്ന അപേക്ഷകരെയും സമാനമായി സോഷ്യൽ മീഡിയ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

അപേക്ഷകന്റെ ഓൺലൈൻ പ്രവർത്തനങ്ങൾ, പ്രസ്താവനകൾ, പൊതുചർച്ചകളിൽ പങ്കാളിത്തം എന്നിവ പരിശോധിച്ചുകൊണ്ട് യുഎസ് അധികാരികൾ സുരക്ഷാ ഉറപ്പു വരുത്തുകയാണ് ഉദ്ദേശിക്കുന്നത്.

അറ്റോർണി ജനറൽ വിഭാഗം വ്യക്തമാക്കുന്നതനുസരിച്ച്, തുറന്നിരിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകൾ യുഎസിന്റെ ആഭ്യന്തര സുരക്ഷയ്ക്കു ഭീഷണിയാവാവുന്ന പ്രവണതകൾ കണ്ടെത്താൻ സഹായകരമാണെന്ന് വിലയിരുത്തിയതാണ് ഈ തീരുമാനം.

അപേക്ഷകരുടെ ഇന്റർനെറ്റ് സാന്നിധ്യം വ്യക്തിയുടെ പ്രവൃത്തിശൈലിയും ആശയങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽതന്നെ വിസ പ്രക്രിയയിൽ ഇത് അനിവാര്യ ഘടകമാക്കിയിരിക്കുന്നു.

വീസ അപേക്ഷകളുടെ വിശദമായ പശ്ചാത്തല പരിശോധന അമേരിക്കൻ കുടിയേറ്റ സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ശക്തിപ്പെടുത്തിയിരിക്കുന്നത്.

വ്യാജവിവരങ്ങൾ നൽകൽ, വ്യാജ ഐഡന്റിറ്റി ഉപയോഗിക്കൽ, അതേപോലെ ഭീകര സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം എന്നിവ കണ്ടെത്തുന്നതിനുള്ള നടപടികളാണ് ഇത്.

അപേക്ഷകർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊതുവായി പ്രാപ്യമാക്കാത്ത പക്ഷം, അവരുടെ അപേക്ഷ വൈകിപ്പിക്കപ്പെടാനും തള്ളപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img