ജറുസലേം : യെമനിലെ മുസ്ലീം വിമത വിഭാഗമായ ഹൂതികൾ ചെങ്കടലിലുടെ യാത്ര ചെയ്യുന്ന കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ സംയുക്തമായി പുതിയ സേന രൂപീകരിക്കുന്നത്.ഇസ്രയേൽ- ഹമാസ് പോരാട്ടത്തിൽ ഹമാസിലെ പിന്തുണയ്ക്കുന്നവരാണ് യെമനിലെ മുസ്ലീം വിമത വിഭാഗമായ ഹൂതികൾ. ഹൂതികളുടെ ശക്തികേന്ദ്രമായ ദക്ഷിണ ചെങ്കടൽ മുതൽ ഗൾഫ് ഓഫ് ഏദൻ വരെ കപ്പലുകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പുറത്തിറക്കിയ വാർത്താകുറിപ്പ് പ്രകാരം വിവിധ ലോകരാജ്യങ്ങൾ സമുദ്ര പ്രതിരോധ സേനയുടെ ഭാഗമാകും. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ബഹറിനിൽ നടത്തിയ സന്ദർശനത്തിലാണ് പുതിയ സേനയുടെ ആവിശ്യം ചർച്ചയായത്. നിലവിൽ അമേരിക്കൻ യുദ്ധകപ്പലുകൾ മാത്രമാണ് പ്രദേശത്ത് റോന്ത് ചുറ്റുന്നത്. പുതിയ പ്രതിരോധസേനയിൽ യു.കെ, ബഹറിൻ,കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്, നോർവെ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഭാഗമാകും. ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ പ്രദേശത്ത് എത്തുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്നത് പതിവാണ്. ചില കപ്പലുകൾ പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു. യെമന്റെ തലസ്ഥാനമായ സനയിലെ തുറമുഖത്ത് നിന്നും വൻതോതിൽ ആയുധങ്ങളുമായി കടലിൽ എത്തുന്ന ഹൂതികൾ യൂറോപ്യൻ രാജ്യങ്ങളുടെ പതാക വഹിക്കുന്ന കപ്പലുകളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. കെമിക്കലുകൾ, എണ്ണ ഉൽപനങ്ങൾ എന്നിവ കൊണ്ട് വരുന്ന കപ്പലുകളെ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് മുക്കി കളയാനും ശ്രമം ഉണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു. ഇസ്രയേൽ ഭാഗത്തേയ്ക്ക് പോകുന്ന കപ്പലുകളെ വെറുതെ വിടാറില്ല. ഇക്കാരണത്താൽ അന്തരാഷ്ട്ര ഷിപ്പിങ്ങ് കമ്പനികൾ ഇസ്രയേലുമായി ചരക്ക് ഗതാഗത കരാറുകൾ ഒപ്പിടാൻ മടിക്കുകയാണെന്നും റിപ്പോർട്ട് ഉണ്ട്.