web analytics

ഇടക്കിടക്ക് ​ഗൂ​ഗിൾപേയിൽ ബാലൻസ് നോക്കുന്നവരാണോ നിങ്ങൾ; എന്നാൽ ഇതൊന്നു വായിക്കൂ…നിർണായക മാറ്റം ഓഗസ്റ്റ് 1 മുതൽ

ന്യൂഡൽഹി: പുതിയ യുപിഐ ചട്ടങ്ങൾ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ബാലൻസ് പരിശോധിക്കൽ, ഇടപാടുകളുടെ സ്റ്റാറ്റസ് പരിശോധിക്കൽ തടങ്ങിയ സേവനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതടക്കമുള്ളതാണ് പുതിയ മാറ്റങ്ങൾ.

ഉപഭോക്താക്കളും പേയ്‌മെന്റ് സേവന ദാതാക്കളും യുപിഐ നെറ്റ് വർക്കിൽ ഉപയോഗിക്കുന്ന പ്രധാന ഫീച്ചറുകളുടെ ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ (എൻപിസിഐ) ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും നൽകിയിരിക്കുന്ന നിർദ്ദേശം.

തിരക്കേറിയ സമയങ്ങളിൽ യുപിഐ സേവനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് എൻപിസിഐയുടെ പുതിയ നീക്കം. ബാലൻസ് എൻക്വയറി സേവനം ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ 50 തവണയായി പരിധി നിശ്ചയിച്ചിട്ടുണ്ട്. പേടിഎമ്മും ഫോൺപേയും ഉപയോഗിക്കുകയാണെങ്കിൽ, ഓരോ ആപ്പിലും 24 മണിക്കൂറിനുള്ളിൽ 50 തവണ വീതം മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കാനാകു.

വ്യാപാരികളെയും ഇടയ്ക്കിടെ ബാലൻസ് പരിശോധിക്കുന്നവരെയും ഇത് സാരമായി ബാധിച്ചേക്കാം. തിരക്കുള്ള സമയങ്ങളിൽ (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 9:30 വരെയും) ബാലൻസ് പരിശോധനകൾ പരിമിതപ്പെടുത്താനും നീക്കമുണ്ട്. ഓരോ ഇടപാടിനും ശേഷം ഉപഭോക്താവിന്റെ അക്കൗണ്ടിലെ ബാലൻസ് അറിയിപ്പായി നൽകണം.

യുപിഐയിലെ ഓട്ടോപേ മാൻഡേറ്റുകൾ (എസ്ഐപി, നെറ്റ്ഫ്ലിക്സ് സബ്സ്‌ക്രിപ്ഷൻ പോലുള്ളവ) തിരക്കില്ലാത്ത സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കാനാകു. ഒരു മാൻഡേറ്റിന് പരമാവധി 3 റീട്രൈകളോടെ ഒരു ശ്രമം മാത്രമേ അനുവദിക്കൂ. എന്നാൽ ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവ സെറ്റ് ചെയ്യാൻ സാധിക്കും.

ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇടപാട് നടത്തി കുറഞ്ഞത് 90 സെക്കൻഡിന് ശേഷം മാത്രമെ ആദ്യത്തെ പരിശോധന നടത്താൻ പാടുള്ളൂ. കൂടാതെ, രണ്ട് മണിക്കൂറിനുള്ളിൽ പരമാവധി മൂന്ന് തവണ മാത്രമേ പരിശോധിക്കാൻ പാടുള്ളൂ.

യുപിഐയിൽ, ഒരു ഉപയോക്താവിന് അവരുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും കണ്ടെത്താൻ സഹായിക്കുന്ന ഒരു സേവനമാണ് ‘അക്കൗണ്ട് ലിസ്റ്റ് റിക്വസ്റ്റ്’. ഇത് ഒരു പ്ലാറ്റ്‌ഫോമിൽ തന്നെ ഉപയോക്താക്കൾക്ക് അവരുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഇത് സഹായിക്കുന്നു.

പുതിയ നിർദേശ പ്രകാരം, ഒരു ഉപഭോക്താവിന് 24 മണിക്കൂറിനുള്ളിൽ ഒരു യുപിഐ ആപ്പിൽ പരമാവധി 25 തവണ മാത്രമേ ഇങ്ങനെയൊരു അഭ്യർത്ഥന നടത്താൻ സാധിക്കു. നിർദേശങ്ങൾ നടപ്പാക്കാൻ ബാങ്കുകൾക്കും സർവീസ് പ്രൈാവൈഡർമാർക്കും ജൂലൈ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ

പൊലീസുകാരിക്ക് നേരെ ലെെംഗികാതിക്രമം; കൊല്ലത്ത് പൊലീസുകാരന് സസ്‌പെൻഷൻ കൊല്ലം: പൊലീസുകാരിക്ക് നേരെ ലെെംഗിക...

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവ് രണ്ടു ദിവസമായി കാണാമറയത്ത്; ആളൊഴിഞ്ഞ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിനെ കാണാനായി പോയ യുവാവിനെ ചതുപ്പുനിലത്തിൽ അവശനിലയിൽ കണ്ടെത്തി മാന്നാർ (ആലപ്പുഴ):...

വീട്ടിൽ നിന്നു പോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ് കണ്ട കാഴ്ച…!

വീട്ടിൽ നിന്നുപോയ ഭാര്യ തിരിച്ചെത്താൻ താമസിക്കുന്നു; ജിപിഎസ് ട്രാക്കർ തപ്പിച്ചെന്ന ഭർത്താവ്...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

Related Articles

Popular Categories

spot_imgspot_img