web analytics

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

ആലപ്പുഴ: സാധാരണയായി കലഹങ്ങളിലും വാക്ക്പോരുകളിലും കേൾക്കുന്ന ‘കാലമാടൻ’ ഇവിടെ ഭക്തർ ആരാധിക്കുന്ന ദേവതയാണ്. ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ശ്രീകാലമാടൻ സ്വാമി ക്ഷേത്രം അപൂർവ വിശ്വാസങ്ങളാൽ ശ്രദ്ധേയമാണ്.

പരമശിവന്റെ മാനസപുത്രന്മാരിൽ ഒരാളായി വിശ്വസിക്കുന്ന ഉഗ്രമൂർത്തിയായ കാലമാടനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ ഉപപ്രതിഷ്ഠയായി മാടൻ കാണപ്പെടുന്നുണ്ടെങ്കിലും, കാലമാടനായി സമർപ്പിച്ചിരിക്കുന്ന പ്രത്യേക ക്ഷേത്രം ഇതൊന്നാണെന്നതാണ് പ്രത്യേകത.

കായംകുളം രാജാവിന്റെ കാലത്ത് പ്ലാവിൻ തടിയിൽ കൊത്തിയുണ്ടാക്കിയ രൂപമാണ് ഇന്നുള്ള പ്രതിഷ്ഠയെന്ന വിശ്വാസം നിലനിൽക്കുന്നു. മുട്ടം കണിയാംപറമ്പിൽ കുടുംബത്തിന്റെ അറയിൽ സൂക്ഷിച്ചിരുന്ന ഈ രൂപം പിന്നീട് ക്ഷേത്രമായി സ്ഥാപിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് പഴമക്കാർ പറയുന്നത്. പൂജാവകാശം ഇന്നും ആ കുടുംബത്തിനാണ്.

പന്തം പോലുള്ള കണ്ണുകളും വലിയ പല്ലുകളുമുള്ള കാലമാടന്റെ രൂപം കാണാൻ മകരമാസത്തിലെ അവസാന ദിവസം ഭക്തർ എത്തിച്ചേരുന്നു. രൂപത്തിന് മുകളിൽ പഞ്ചനാഗങ്ങൾ കുട ചൂടിയ നിലയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

നട അടഞ്ഞുകിടക്കുമ്പോഴും ദിനംപ്രതി നിരവധി വിശ്വാസികൾ എത്തി പ്രാർത്ഥിക്കുന്നു. വെറ്റില, പുകയില, എണ്ണ, ചന്ദനത്തിരി, കർപ്പൂരം തുടങ്ങിയവ സമർപ്പിച്ചാണ് ഭക്തർ വഴിപാട് നടത്തുന്നത്. പ്രത്യേക ഉദ്ദേശ്യങ്ങൾക്കായി 11 മുതൽ 21 ദിവസം വരെ വിളക്ക് കത്തിക്കുന്നവരുമുണ്ട്.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രനട തുറക്കുന്നത്—മകരമാസത്തിലെ അവസാന ദിവസം. അന്നേദിവസം കരിങ്കോഴി സമർപ്പണമാണ് പ്രധാന വഴിപാട്. സമീപത്തെ ഭദ്രകാളി ക്ഷേത്രത്തിൽ എല്ലാ മാസവും ഒന്നാം തീയതി പൂജ നടക്കും.

അപൂർവ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ടു ശ്രദ്ധേയമായ ഈ ക്ഷേത്രത്തിലേക്ക് ഉത്സവദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഭക്തർ എത്താറുണ്ട്.

English Summary
A unique temple dedicated to “Kalamadan” in Alappuzha draws devotees with rare rituals and beliefs.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

Related Articles

Popular Categories

spot_imgspot_img