web analytics

കേന്ദ്ര ബജറ്റ് 2026: കേരളത്തിനായി ധാതു ഇടനാഴി; ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്‍ പദ്ധതിക്ക് 40,000 കോടി

കേന്ദ്ര ബജറ്റ് 2026: കേരളത്തിനായി ധാതു ഇടനാഴി; ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്‍ പദ്ധതിക്ക് 40,000 കോടി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ നിർണായകമായ മൂന്നാം കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക നേട്ടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.

കേരളത്തിന് പ്രാധാന്യമുള്ള പ്രഖ്യാപനമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.

 ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ഖനനം, സംസ്കരണം, മൂല്യവർധിത ഉത്പാദനം എന്നിവ വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് 40,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ഇന്ത്യയെ ഗ്ലോബൽ ബയോ–ഫാർമ മാനുഫാക്ചറിങ് ഹബ്ബാക്കി മാറ്റുന്നതിനായി 10,000 കോടി രൂപയും കണ്ടെയ്‌നർ നിർമ്മാണ മേഖലയ്ക്കായി 5,000 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

 നെയ്ത്തുകാർക്കും കരകൗശല തൊഴിലാളികൾക്കും ഗുണകരമായ നാഷണൽ ഹാൻഡ്‌ലൂം–ഹാൻഡിക്രാഫ്റ്റ്സ് പദ്ധതിയും ബജറ്റിലുണ്ട്. സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിനും ഗവേഷണത്തിനും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.

നാഷണൽ ഫൈബർ പ്രോജക്ട് ഉടൻ നടപ്പാക്കുമെന്നും ചെറുകിട സംരംഭങ്ങൾക്കായി 2,000 കോടി രൂപ നീക്കിവയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.

2014 മുതൽ എൻഡിഎ സർക്കാർ രാജ്യത്ത് സാമ്പത്തിക സ്ഥിരതയും സുസ്ഥിര വളർച്ചയും ഉറപ്പാക്കാൻ സാധിച്ചുവെന്നും വിലക്കയറ്റം നിയന്ത്രണ വിധേയമാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് അവതരണത്തിന് മുമ്പ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു ധനമന്ത്രി ഔപചാരിക അനുമതി തേടി. പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരിയിലാണ് നിർമല സീതാരാമൻ ഇത്തവണ ബജറ്റ് അവതരിപ്പിച്ചത്. 

ഇന്ത്യൻ കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ തുടർച്ചയായി തിരഞ്ഞെടുക്കുന്നതെന്നും അവർ വ്യക്തമാക്കി.

ഇത് നിർമല സീതാരാമന്റെ ഒൻപതാം ബജറ്റാണ്. ഇടക്കാല ബജറ്റ് ഉൾപ്പെടെ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയെന്ന നേട്ടവും ഇതോടെ അവർ സ്വന്തമാക്കി. 

പി. ചിദംബരത്തിനൊപ്പമാണ് ഈ സ്ഥാനം. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോർഡ് മൊറാർജി ദേശായിക്കാണ്.

സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതവും ഗ്രാന്റുകളും സംബന്ധിച്ച പതിനാറാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ധനമന്ത്രി അറിയിച്ചു.

 English Summary

Finance Minister Nirmala Sitharaman presented the third full Union Budget of the third Modi government, highlighting India’s economic achievements over the past decade. A key announcement for Kerala was the Mineral Corridor project connecting Kerala, Tamil Nadu, Andhra Pradesh and Odisha, with an allocation of ₹40,000 crore under the India 2.0 Semiconductor Mission. The budget also announced major investments for bio-pharma manufacturing, container production, MSMEs, handloom and handicrafts, sports equipment manufacturing and the National Fibre Project. This was Sitharaman’s ninth Union Budget.

union-budget-2026-mineral-corridor-kerala-nirmala-sitharaman

Union Budget, Nirmala Sitharaman, Kerala, Mineral Corridor, Semiconductor Mission, Bio Pharma Manufacturing, Handloom and Handicrafts, MSME, National Fibre Project, Central Government Budget

spot_imgspot_img
spot_imgspot_img

Latest news

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

Other news

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി ‘എട്ടിന്റെ പണി’; കർശന നടപടികളുമായി കേരള ഹൈക്കോടതി

അമിതഭാരം കയറ്റുന്ന ലോറികൾക്ക് ഇനി 'എട്ടിന്റെ പണി'; കർശന നടപടികളുമായി കേരള...

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ റിമാൻഡിൽ

മന്ത്രി വീണാ ജോർജിന് നേരെ അതിക്രമം: കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകർ...

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം

ഉത്സാഹവും ഊർജ്ജവും വർധിക്കും; ഇന്നത്തെ നക്ഷത്രഫലം മേടം:കാര്യങ്ങളിൽ വിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക്...

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! ‘തിരനോട്ടം’ ഹീറോയുടെ കഥ

ലാലേട്ടന്റെ ആദ്യ നായകൻ; പക്ഷേ സിനിമയിൽ ഭാഗ്യം തുണച്ചില്ല! 'തിരനോട്ടം' ഹീറോയുടെ...

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ ഗിരീഷിനെ വിട്ടയക്കും

തുറവൂരിലെ മരണത്തിൽ ദുരൂഹത നീങ്ങി! രാധയുടേത് സ്വാഭാവിക മരണം; മൃതദേഹം കുഴിച്ചുമൂടിയ...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

Related Articles

Popular Categories

spot_imgspot_img