web analytics

യു എസ് എയർഫോഴ്സ് ബേസിനു മുകളിൽ ദുരൂഹതയുണർത്തി അജ്ഞാത ഡ്രോണുകൾ; ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കി

വിർജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയർഫോഴ്സ് ബേസിനു മുകളിലൂടെ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ തുടർച്ചയായി 17 ദിവസം, രാത്രി കാലങ്ങളിൽ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകൾ കണ്ടു എന്ന് യുഎസ് എയർഫോഴ്സ് ജനറൽ മാർക്ക് കെല്ലി പറയുന്നു. Unidentified drones hover over US Air Force base

ഡ്രോണുകൾ 3,000 മുതൽ 4,000 അടി വരെ 100 മൈൽ വേഗതയിൽ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികൾ പറഞ്ഞു
നിഗൂഢമായ വസ്തുക്കളെ ട്രാക്ക് ചെയ്യാൻ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉണ്ടായിട്ടും അവയെ പിടികൂടുന്നതിൽ യുഎസ് സൈന്യം പരാജയപ്പെട്ടു. .

മിനസോട്ട സർവകലാശാലയിലെ ഫെങ്‌യുൻ ഷി എന്ന വിദ്യാർത്ഥിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹമല്ല ഇത് ചെയ്തത് എന്ന് പിന്നീട് തെളിഞ്ഞു. യുഎസ് നിയമമനുസരിച്ച് സൈനിക താവളങ്ങൾക്ക് നേരിട്ട് ഭീഷണിയാകുന്നുണ്ടെങ്കിൽ മാത്രമേ സൈന്യത്തിന് അതിനെ വെടിവയ്ക്കാൻ അനുവാദമുള്ളൂ

ഡ്രോണുകളെ ഭയന്ന് ഉദ്യോഗസ്ഥർ രാത്രികാല പരിശീലന ദൗത്യങ്ങൾ റദ്ദാക്കുകയും എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങളെ മറ്റൊരു താവളത്തിലേക്ക് മാറ്റുകയും ചെയ്തു. ഡ്രോണുകളുടെ നാവിഗേഷൻ സംവിധാനം തടസ്സപ്പെടുത്താൻ ഇലക്ട്രോണിക് സിഗ്നലുകൾ ഉപയോഗിക്കാൻ ഉൾപ്പെടെ നിരവധി മാർഗങ്ങൾ കൊണ്ടുവന്നെങ്കിലും ഒന്നും ഫലം കണ്ടില്ല.

യുഎസ് നോർത്തേൺ കമാൻഡിൻ്റെയും നോർത്ത് അമേരിക്ക ഡിഫൻസ് കമാൻഡിൻ്റെയും അന്നത്തെ കമാൻഡറായിരുന്ന ജനറൽ ഗ്ലെൻ വാൻഹെർക്ക്, വർഷങ്ങളായി ഈ പ്രദേശത്ത് ഡ്രോണുകൾ കണ്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി...

ബിഎൽഒ മാർക്ക് ജോലി സമ്മർദ്ദമെന്നു ആരോപണം ശക്തം; കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു

കൊൽക്കത്തയിൽ ജോലി സമ്മർദം താങ്ങാനാവാതെ ബിഎൽഒ കുഴഞ്ഞുവീണു കൊൽക്കത്ത: വടക്കൻ കൊൽക്കത്തയിൽ...

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍

ക്ഷേമപെന്‍ഷന്‍ ഈ മാസം മുതൽ 3600 രൂപ;  വിതരണം വ്യാഴാഴ്ച മുതല്‍ വ്യാഴാഴ്ച...

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും

പത്തനാപുരത്ത് സഹോദരങ്ങൾ ഏറ്റുമുട്ടും കൊല്ലം ∙ എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റിൽ സ്വന്തം സ്ഥാനാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img