web analytics

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

കാണാതായ നാവികന്റേതാണെന്ന് സംശയം

ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം

ആലപ്പുഴ: ആലപ്പുഴ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അര്‍ത്തുങ്കല്‍ ഫിഷറീസ് ഹാര്‍ബറിനു സമീപത്താണ് സംഭവം.

ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം തീരത്തടിഞ്ഞത്. അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് 503 കപ്പലില്‍ നിന്ന് കാണാതായ നാവികന്റേതാകാം ഈ മൃതദേഹം എന്നാണ് സംശയം.

കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു

കാണാതായ യമന്‍ പൗരന്റേതാണോ മൃതദേഹം എന്നും സംശയം ഉയരുന്നുണ്ട്. അതേസമയം മൃതദേഹം മലയാളിയുടേതല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അര്‍ത്തുങ്കല്‍ പൊലീസ് കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. അടിവസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റാനുള്ള നടപടി ആരംഭിച്ചു.

അതിനിടെ, വാന്‍ ഹായ് കപ്പലില്‍ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയില്‍ കണ്ടെത്തിയ ലൈഫ് ബോട്ടും കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാൻ ആണ് തീരുമാനം. വാന്‍ ഹായ് കപ്പലിലെ കണ്ടെയ്നര്‍ നീക്കുന്ന ചുമതലയുള്ള സാല്‍വേജ് കമ്പനി റോഡ് മാര്‍ഗമാണ് കണ്ടെയ്നര്‍ കൊല്ലത്ത് എത്തിക്കുക.

കണ്ടെയ്നര്‍ കണ്ടെത്തിയ സ്ഥലത്തെ കടല്‍വെള്ളം മലിനീകരണ നിയന്ത്രണ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.

രണ്ട് ദിവസം മുൻപ് കൊല്ലം ആലപ്പാട് ബാരല്‍ തീരത്തടിഞ്ഞിരുന്നു. ഓറഞ്ച് നിറത്തിലുള്ള ഭാഗികമായി കത്തിയ ബാരലാണ് കണ്ടെത്തിയത്. സായിക്കാട് ആവണി ജംഗ്ഷന് സമീപത്താണ് സംഭവം.

അറബിക്കടലില്‍ തീപ്പിടച്ച വാന്‍ഹായ് 503 എന്ന കപ്പലില്‍ നിന്നുള്ള ബാരലാകാം ഇതെന്നാണ് സംശയം.

കപ്പലില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകള്‍ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ-കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി വന്നടിയാന്‍ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു. കപ്പലില്‍ നിന്ന് വീണതായി സംശയിക്കുന്ന വസ്തുകളില്‍ സ്പര്‍ശിക്കരുത്.

200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക. വസ്തുക്കള്‍ കണ്ടാലുടന്‍ 112 ല്‍ വിളിച്ചറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം നൽകിയിരുന്നത്.

ജൂണ്‍ 9 ന് ഉച്ചയോടെയായിരുന്നു കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട സിംഗപ്പൂര്‍ ചരക്കുകപ്പല്‍ വാന്‍ ഹായ് 503 ന് തീപിടിച്ചത്.

ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിൽ വെച്ചായിരുന്നു സംഭവം.

Summary: Unidentified dead body found near Alappuzha coast. The body was discovered near the Arthunkal Fisheries Harbour. Authorities are investigating the incident.

സ്വർണവില കുത്തനെയിടിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

Other news

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

Related Articles

Popular Categories

spot_imgspot_img