യുകെയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു; പിന്നിലെ കാരണങ്ങൾ ഇവയൊക്കെ
കോവിഡ് കാലത്തിന് ശേഷം യു.കെ.യിൽ തൊഴിലില്ലായ്മ കുതിച്ചു കയറുകയാണ്. തൊഴിൽ രംഗത്തെ മാന്ദ്യം യുവാക്കളെയാണ് ഏറെ ബാധിച്ചിരിക്കുന്നത്.
16 മുതൽ 24 വയസുവരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 15.3 ശതമാനമായാണ് ഉയർന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കുമാണിത്.
നീണ്ടു നിൽക്കുന്ന കോവിഡ് കാലത്തെ പ്രത്യാഖാതങ്ങൾ , വർധിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച, നികുതി വർധനവ് എന്നിവ യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
അസ്ഥിരമായ പണപ്പരുപ്പ നിരക്ക്, ഉയർന്ന വായ്പ ചെലവുകൾ , കുറഞ്ഞ വിൽപ്പന നിരക്ക്, ട്രംപിന്റെ വ്യാപാര യുദ്ധങ്ങൾ ഇവയൊക്കെ വിപണിയെ വലിയ മാന്ദ്യത്തിലാക്കി.
അനുഭവ സമ്പത്ത് കുറവായതിനാൽ പുതിയ തൊഴിലാളികളെ തൊഴിലുടമകൾ ഒഴിവാക്കാൻ ശ്രമിക്കുന്നത് യുവാക്കൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
തൊഴിലുടമകൾക്കുള്ള ദേശീയ ഇൻഷ്വറൻസ് തുക ഉയർത്തിയത് തൊഴിലില്ലായ്മ വർധിപ്പിച്ചെന്നും നിരീക്ഷണമുണ്ട്. സ്വയം സ്‌കാൻ ചെയ്ത് പണം അടയ്ക്കാവുന്ന ചെക്കൗട്ടുകൾ വരെ തൊഴിലില്ലായ്മക്ക് കാരണമാകുന്നുണ്ട്.









