പരമാവധി ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകള്‍ ഉയരുന്നു. ഈമാസം 26-ന് ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത്തരം വിചാരണത്തടവുകാരെ ജാമ്യത്തില്‍ വിടാന്‍ തയ്യാറെടുക്കുകയാണ്. Undertrial prisoners who have served a third of their sentence may be granted bail
പരമാവധി ശിക്ഷയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് സുപ്രീംകോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി. ഈ കേസുകള്‍ ബന്ധപ്പെട്ട കോടതികളിലേക്ക് ജാമ്യത്തിനായി അയക്കാനും നിര്‍ദേശിച്ചു.
ഭരണഘടനയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം വിചാരണത്തടവുകാരായ ജയിലില്‍ കഴിയുന്നവര്‍ക്കെല്ലാം നീതി ലഭ്യമാക്കാനുള്ള ശ്രമമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗുരുതരമല്ലാത്ത കുറ്റം ചെയ്തവര്ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സി.ആര്‍.പി.സി.) 436എ വകുപ്പ് പ്രകാരം, ശിക്ഷയുടെ രണ്ടിലൊന്ന് (പകുതി) കാലയളവില്‍ വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍ വെക്കാമായിരുന്നു. പുതിയ ബി.എന്‍.എസ്.എസ്. പ്രകാരം, ഇത് മൂന്നിലൊന്ന് കാലയളവാക്കി മാറ്റിയതാണ്, ഇത് വിചാരണത്തടവുകാര്‍ക്ക് ഒരു നേട്ടമായി മാറുന്നു.
വിചാരണത്തടവുകാരെ ജാമ്യമില്ലാതെ തടവില്‍ വെക്കാവുന്ന പരമാവധി കാലയളവ് നിശ്ചയിക്കുന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.) 479-ാം വകുപ്പിന് മുന്‍കാലപ്രാബല്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സുപ്രീംകോടതിയില്‍ അറിയിച്ചു. പുതിയ ക്രിമിനല്‍ നിയമം 2024 ജൂലായ് ഒന്നിന് നടപ്പിലാകുമെങ്കിലും, മേല്‍പ്പറഞ്ഞ വകുപ്പിന് മുന്‍കാല പ്രാബല്യമുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.