ഗർഭസ്ഥ ശിശു മരിച്ചു, യുവതി ഇപ്പോഴും ചികിത്സയിൽ; അപകടം പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ

ചെന്നൈ: വെല്ലൂരിൽ പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ്‌ യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി ഇപ്പോൾ.

നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു കഴിഞ്ഞ ദിവസം രാത്രി ലൈംഗികാതിക്രമം നടന്നത്. തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ ലേഡീസ് കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു യുവാവ് .

അടുത്ത സ്റ്റേഷനിൽ ഇറങ്ങാം എന്ന് പറഞ്ഞ ഇയാൾ യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ചെറുക്കാൻ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിൽ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.

യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെയോടെ അറസ്റ്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നുംഐസിയുവിൽ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടർമാർ വിശദമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Other news

ഡ്രോൺ ആക്രമണം നടത്തുമെന്ന് ഇമെയിൽ സന്ദേശം; കേരളത്തിലെ ഈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം!

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്...

കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി

കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം: എളങ്കൂറിലെ വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രഭിനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്....

യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം; ഡ്രൈവർ പിടിയിൽ

കോഴിക്കോട്: എടച്ചേരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ...

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img