കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ കാണാം.(Uma thomas MLA accident video out)
വേദിയിലേക്ക് വന്ന ഉമ തോമസ് ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കവെയാണ് താഴേക്ക് വീണത്. റിബൺ കെട്ടിയ സ്റ്റാൻഡും ഇതോടൊപ്പം താഴേക്ക് വീഴുന്നുണ്ട്. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കുന്നത് വീഡിയോയിൽ ഉണ്ട്. സംഘാടകരുടെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
അതേസമയം കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് പോലീസിന്റെ നടപടി. മൃദംഗ വിഷൻ പ്രൊപ്രൈറ്റർ നികോഷ് കുമാറിനോട് ഇന്ന് ഉച്ചയ്ക്ക് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.