web analytics

നാട്ടിലേക്കു മടങ്ങണമെന്ന് ബഹളം; നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ച് യുകെ സ്വദേശിനി യുവതി

കൊച്ചിയിലെത്തിയ യുകെ വനിത ബഹളം വച്ച ശേഷം വിമാനത്താവളത്തിലെ ഗ്ലാസ് ഭിത്തി തല്ലിയുടച്ചു. തുടർന്ന് യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി നെടുമ്പാശേരി പൊലീസിനു കൈമാറി.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി പരാക്രമം കാട്ടിയത്. തന്റെ വീസയുടെ കാലാവധി തീർന്നെന്നും ഉടൻ മടങ്ങണമെന്നും പറഞ്ഞ് യുവതി രാജ്യാന്തര ടെർമിനലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബഹളമുണ്ടാക്കുകയായിരുന്നു.

ഉദ്യോഗസ്ഥർ ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. തുടർന്ന് അവിടെ നിന്ന് മടങ്ങിയ ശേഷം ഇവർ മറ്റൊരിടത്തെ ഗ്ലാസ് തല്ലിയുടയ്ക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് ഇവരെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക്… എല്ലാത്തിനും കാരണം ഈ വകുപ്പ്

കൊച്ചി: കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളിയെന്ന് റിപ്പോർട്ട്. ‌നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.

1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം നിലവിലുണ്ട്. മഴ ഇപ്പോഴത്തേതുപോലെ 3 ദിവസം കൂടി തുടർന്നാൽ, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാകും ഒരു ജലവർഷത്തിന്റെ ആദ്യമേതന്നെ ഡാമുകൾ ഇത്രയധികം നിറയുന്നത്. ജൂണിൽ മഴ തുടർച്ചയായി പെയ്താൽ 2018 ലെ പ്രളയത്തിലേതിനു സമാനമായ സാഹചര്യത്തിലേക്ക് എത്താമെന്നാണ് റിപ്പോര്ട്ട്.

വൈദ്യുതി ഉൽപാദനം കുറയുകയും ഡാമുകളിലേക്കുള്ള ഒഴുക്കു കൂടുകയും ചെയ്തതോടെ ചെറുകിട ഡാമുകൾ എല്ലാം തുറന്നുവിട്ടുതുടങ്ങി.ജൂൺ 1 മുതൽ മേയ് 31 വരെയാണു കെഎസ്ഇബി ജലവർഷം കണക്കാക്കുന്നത്.

കാലവർഷം വൈകാനുള്ള സാധ്യത കണക്കിലെടുത്ത് മേയ് 31 വരെ 500–600 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം കരുതൽ വെക്കാറുണ്ട്.

എന്നാൽ, ഇത്തവണ വേനലിൽ പ്രതീക്ഷിച്ചത്ര വൈദ്യുതി ഉപയോഗം ഇല്ലാതെവരികയും കാലവർഷം നേരത്തേ എത്തുകയും ചെയ്തതാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് എത്തിച്ചത്.

ഇപ്പോൾ ഡാമുകളിൽ സംഭരണ ശേഷിയുടെ 37% വെള്ളമുണ്ട്.14.5 % വെള്ളം മാത്രം നിലനിർത്തേണ്ട സ്ഥാനത്താണ് ഇത്രയും അധികം.

മേയ് മാസത്തിൽ വൈദ്യുതി ആവശ്യവും ഉപഭോഗവും കുറയുന്നതു മനസ്സിലായിട്ടും അതനുസരിച്ചു ജലവൈദ്യുതി ഉൽപാദനം വർധിപ്പിക്കാത്തതാണു കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഇത്തരത്തിൽ ഉയരാൻ കാരണം.

കരുതൽ ശേഖരം പരമാവധി ഉപയോഗിക്കാതെ തന്നെ പുറത്തുനിന്നു വൈദ്യുതി വാങ്ങുകയും ചെയ്തു. ഇൗ വർഷം ഏറ്റവും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിച്ച മേയ് മാസത്തിൽ വൈദ്യുതി ഉപഭോഗം ആ നിലയിലേക്ക് എത്തിയില്ല. ഇൗ വർഷം ഏറ്റവും കൂടുതൽ ഡിമാൻഡുണ്ടായത് മാർച്ച് 20 നാണ്– 5347 മെഗാവാട്ട്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റർ ജനറൽ ഡൽഹി: കേരള ഹൈക്കോടതിയിലെ...

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും 3 വർഷത്തിന് ശേഷം പിടിയിൽ

പ്രണയം എതിർത്ത അച്ഛന് വിഷം കലർത്തിയ മിൽക്ക് ഷേക്ക്; മകളും ഭർത്താവും...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

Related Articles

Popular Categories

spot_imgspot_img