ഉക്രൈനായി രൂപവത്കരിച പദ്ധതിയിലൂടെ ഫലസ്‌തീൻ കുടുംബത്തിന് യു.കെ.യിൽ താമസിക്കാനുള്ള അവകാശം ഇല്ലാതാക്കുമെന്ന് യു.കെ. കെയർ സ്റ്റാർ മർ സർക്കാർ ഇത് സംബന്ധിച്ച് മന്ത്രിസഭയ്ക്ക് ഉറപ്പു നൽകി.
പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ കൺസർവേറ്റീവ് നേതാവ് കെമി ബാഡെനോക്ക് ഫലസ്തീൻ കുടുംബം പൗരത്വം നേടിയത് ഉയർത്തിക്കാട്ടി.വ്യോമാക്രമണത്തിൽ ഗാസയിലെ വീട് തകർന്ന ആറ് പേരടങ്ങുന്ന കുടുംബം, യുകെയിലുള്ള പിതാവിന്റെ സഹോദരനോടൊപ്പം ചേരാൻ ഉക്രെയ്ൻ ഫാമിലി സ്കീം ഉപയോഗിച്ച് അപേക്ഷിച്ചു. അവർ പൗരത്വം നേടുകയും ചെയ്തു. ഉക്രൈൻ പദ്ധതി പ്രകാരം ഫലസ്തീനികൾ പൗരത്വം നേടുന്നത് തടയും വിധം നിയമത്തിലെ പഴുതുകൾ അടയ്ക്കാനാണ് സർക്കാർ നീക്കം.