ഗസ്സയിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി ആവശ്യപ്പെട്ടാൽ കൈമാറുമെന്ന് യു.കെ. UK ready to hand over Gaza information to International Criminal Court
ഹമാസും ഇസ്രയേലും ചെയ്ത യുദ്ധ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സ് കഴിഞ്ഞ ഡിസംബർ മുതൽ ഗസ്സയ്ക്ക് മുകളിലൂടെ പലതവണ നിരീക്ഷണ വിമാനങ്ങൾ പറത്തിയിട്ടുണ്ട്.
ഹമാസ് തടവിലാക്കിയ ബന്ദികളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് വിമാനം പറത്തിയതെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
ഇങ്ങിനെ നടത്തിയ നിരീക്ഷണത്തിലൂടെ ലഭിച്ച വിവരമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്്ക്ക് നൽകാൻ യു.കെ. സന്നദ്ധത പ്രകടിപ്പിച്ചത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് ചീഫ് യഹ്യ സിൻവാർ, മുഹമ്മദ് ദൈഫ് തുടങ്ങിയവർ യുദ്ധക്കുറ്റം നടത്തിയതായാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി കണക്കാക്കുന്നത്.
ദൈഫംു , സിൻവാറും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മറ്റുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം. മുൻപ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനെ യു.കെ. എതിർത്തിരുന്നെങ്കിലും പുതുതായി വന്ന ലേബർ സർക്കാർ ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.