യൂറോപ്യൻ യൂണിയനിൽ നിന്നും എത്തുന്ന ചീസിനും മാംസങ്ങൾക്കും താത്കാലിക നിരോധനം ഏർപ്പെടുത്തി യു.കെ. കുളമ്പുരോഗം പടരുന്നത് തടയാനാണ് നിരോധനമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
പന്നിയിറച്ചി, ആട്ടിറച്ചി, സോസേജ്, ആട് ഉത്പന്നങ്ങൾ, സാൻഡ്‌വിച്ചുകൾ , ഉണക്കിയ മാംസം , വേട്ടമൃഗം തുടങ്ങിയവയാണ് നിരോധിച്ചിരിക്കുന്നത്.
പാൽ, വെണ്ണ, തൈര് എന്നിവയും നിരോധിച്ചു. കുളമ്പുരോഗം നിയന്ത്രിക്കുന്നതിന് സ്വയം നടപടികൾ സ്വീകരിച്ച നോർത്തേൺ അയർലൻഡിന് നിരോധനം ബാധകമല്ല.
എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ എത്തിക്കുന്ന വസ്തുക്കൾ തടയില്ലെന്നും വ്യക്തിപരമായി വസ്തുക്കൾ വാങ്ങി വരുന്നവർക്കാണ് നിരോധനം ബാധകമാകുക എന്നും സൂചനയുണ്ട്.
ഇങ്ങിനെ വസ്തുക്കൾ വാങ്ങിക്കൊണ്ടുവരുന്നവർ അണുക്കളെ നശിപ്പിക്കാനുള്ള ഹീറ്റ് ട്രീറ്റ്‌മെന്റിന് കൊണ്ടുവരുന്ന വസ്തുക്കൾ വിധേയമാക്കണം. മൃഗഡോക്ടറുടെ പ്രത്യേക സർട്ടിഫിക്കറ്റുകളും നൽകേണ്ടി വരും.