web analytics

മേഴ്സൽ സിനിമയിൽ ദളപതി വിജയ് കാണിച്ച മാസ് സർജറി; ഇത് അതുക്കും മേലെ…ബ്ലേഡും സ്ട്രോയും ജീവൻരക്ഷാ ഉപകരണങ്ങളായത് വിവരിച്ച് കൊച്ചിയിലെ ഡോക്ടർ

മേഴ്സൽ സിനിമയിൽ ദളപതി വിജയ് കാണിച്ച മാസ് സർജറി; ഇത് അതുക്കും മേലെ…ബ്ലേഡും സ്ട്രോയും ജീവൻരക്ഷാ ഉപകരണങ്ങളായത് വിവരിച്ച് കൊച്ചിയിലെ ഡോക്ടർ

ഉദയംപേരൂരിൽ ഉണ്ടായ റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നടുറോഡിൽ അടിയന്തര ശസ്ത്രക്രിയ നടത്തി വഴിയാത്രക്കാരായ ഡോക്ടർമാർ ജീവൻ രക്ഷിച്ചതിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നു.

പത്തോളം മൊബൈൽ ഫോണുകളുടെ ലൈറ്റുകളുടെ വെളിച്ചത്തിൽ, തിരക്കേറിയ റോഡിന്റെ ഓരത്ത് നടത്തിയ ഈ ഇടപെടൽ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഉദയംപേരൂർ വലിയകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ, ബൈക്ക് യാത്രക്കാരനായ ലിനീഷിനാണ് അതീവ ഗുരുതരമായി പരിക്കേറ്റത്.

ഇയാൾക്ക് അടിയന്തര ശസ്ത്രക്രിയ നൽകാതെ ആശുപത്രിയിൽ എത്തിക്കാൻ പോലും സമയം ലഭിക്കാത്ത അവസ്ഥയായിരുന്നു.

എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഭാര്യ ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ–തോറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് ഉടൻ ഇടപെട്ടത്.

അപകടത്തിൽ ലിനീഷിന്റെ മൂക്കും പല്ലുകളും തകർന്നതിനെ തുടർന്ന് രക്തം കട്ടപിടിച്ച് ശ്വാസനാളം അടഞ്ഞ നിലയിലായിരുന്നു. ശ്വാസം എടുക്കാൻ കഴിയാതെ അബോധാവസ്ഥയിലായ യുവാവിന്റെ നില അതീവ ഗുരുതരമായിരുന്നു.

ഈ സാഹചര്യത്തിലാണ് കൈയിൽ ലഭ്യമായ റേസർ ബ്ലേഡ് ഉപയോഗിച്ച് ശ്വാസനാളം തുറക്കുകയും സ്ട്രോ ഉപയോഗിച്ച് ശ്വാസം നൽകുകയും ചെയ്തത്. പിന്നീട് ഇയാളെ വൈറ്റിലയിലെ വെൽകെയർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെട്ടതെന്ന് ഡോ. തോമസ് പീറ്റർ പറഞ്ഞു.

സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പൊതുജനങ്ങളും പൊലീസും ഡോക്ടർമാരുമായി ചേർന്ന് പ്രവർത്തിച്ചതിനാലാണ് യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

“ഒരു ഡിഗ്രിക്കും അവാർഡിനും പകരം നൽകാൻ കഴിയാത്ത അനുഭവമായിരുന്നു അത്. സാഹചര്യം മനസിലാക്കി ആളുകൾ തന്ന ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് സർജറി ചെയ്യേണ്ടിവന്നത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകില്ല” – ഡോ. തോമസ് പീറ്റർ വ്യക്തമാക്കി.

English Summary

In a remarkable incident at Udayamperoor in Ernakulam, doctors who happened to be passing by performed an emergency life-saving surgery on a critically injured youth following a road accident. Using mobile phone lights, a razor blade, and a straw, the doctors managed to open the victim’s blocked airway and provide breathing support before rushing him to a hospital. The swift teamwork of doctors, police, and the public helped save a life.

udayamperoor-road-accident-emergency-surgery-doctors-save-life

Ernakulam, Udayamperoor, road accident, emergency surgery, doctors save life, Kerala news, medical heroism

spot_imgspot_img
spot_imgspot_img

Latest news

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

Other news

ഭാര്യയുടെ ചികിത്സ സാമ്പത്തികമായി തകർത്തു; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, ഒന്നാം സമ്മാനം സ്വന്തം വീട്, അറസ്റ്റിൽ

ഭാര്യയുടെ ചികിത്സ; പണം കണ്ടെത്താൻ ലോട്ടറി നടത്തി പ്രവാസി, അറസ്റ്റിൽ കണ്ണൂർ: കായംകുളം...

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി

2005ല്‍ 5000 രൂപ; ലക്ഷംതൊട്ട മഞ്ഞലോഹത്തിന്റെ നാൾ വഴി കൊച്ചി: സംസ്ഥാനത്ത് ആദ്യമായി...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img