ഭക്ഷണം കഴിക്കുന്നത് പോലും ഒരു നേരം, പിന്നെ എങ്ങനെ അക്കൗണ്ടിൽ 5000 ദിർഹം സൂക്ഷിക്കും; ബാങ്കുകളുടെ നടപടിയിൽ പ്രവാസികൾക്ക് ആശങ്ക

ദുബായ്: പ്രവാസി മലയാളികളടക്കമുള്ളവർക്ക് കനത്ത വെല്ലുവിളിയുയർത്തി യുഎഇയിലെ ബാങ്കുകൾ. ജൂണ്‍ ഒന്നുമുതല്‍ ചില ബാങ്കുകളിലെ അക്കൗണ്ടുകളുടെ മിനിമം ബാലന്‍സ് 5000 ദിർഹമായി ഉയർത്താനാണ് തീരുമാനം. അക്കൗണ്ടില്‍ 5000 ദിർഹം ഇല്ലെങ്കില്‍ ഉപയോക്താക്കളില്‍ നിന്ന് ഓരോ മാസവും 25 ദിർഹമോ അതിലധികമോ ഈടാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ അക്കൗണ്ട് മിനിമം ബാലന്‍സ് പരിധി 3000 ദിർഹമാണ്. എന്നാൽ പുതിയ തീരുമാനപ്രകാരം 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളവും ബാങ്ക് സൗകര്യങ്ങളും ഇല്ലാത്തവർ 25 ദിർഹം ഫീസായി നൽകേണ്ടിവരും. 5000 ദിർഹത്തിന് താഴെ ശമ്പളമുള്ളവർ 100 ദിർഹത്തിലധികം നല്‍കേണ്ടിവരുമെന്നുമാണ് വിവരം.

അതേസമയം 20,000 ദിർഹത്തിലധികം അക്കൗണ്ടില്‍ ഉളളവർക്കും 15,000 ദിർഹത്തോളം മാസശമ്പളം ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നവർക്കും 5,000 ദിർഹത്തിനും 14,999 ദിർഹത്തിനും ഇടയിൽ ശമ്പളമുള്ളവർക്കും ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ലോൺ അല്ലെങ്കില്‍ ഓവർഡ്രാഫ്റ്റ് ഉള്ളവർക്കും ഈ ഫീസ് ബാധകമാവില്ല.

മെച്ചപ്പെട്ട ശമ്പളമുളളവരാണെങ്കില്‍ പോലും സാധാരണ പ്രവാസികളെ സംബന്ധിച്ച് 5000 ദിർഹം മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കുകയെന്നുളളത് അത്ര പ്രായോഗികമായ കാര്യമല്ല. ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവർ സ്വന്തം ചെലവിനുളള ചെറിയ തുക മാറ്റിവച്ച് ബാക്കി തുക നാട്ടിലേക്ക് അയക്കുന്നവരാണ് അധികവും. ഇക്കൂട്ടരെ സംബന്ധിച്ച് 5000 ദിർഹം അക്കൗണ്ടിലുണ്ടാവുകയെന്നുളളത് ഒരിക്കലും നടപ്പാവില്ല. പല ലേബർ ക്യാംപുകളിലും മാസത്തില്‍ ഭക്ഷണത്തിനായി നല്‍കേണ്ടിവരുന്ന തുക കുറയ്ക്കാന്‍ ഭക്ഷണം ഒരു നേരമാക്കി ചുരുക്കുന്നവർ പോലുമുണ്ട്.

കുറഞ്ഞ ശമ്പളം വാങ്ങുന്നവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പേറോള്‍ കാർഡുകള്‍ പോലെയുളള പരിഹാര മാർഗങ്ങള്‍ എത്ര സ്ഥാപനങ്ങള്‍ ആലോചിക്കുമെന്നുളളതും കണ്ടറിയണം. മിനിമം ബാലന്‍സ് നിയമം പ്രാബല്യത്തിലാകുന്നതോടെ പേറോള്‍ കാർഡുകള്‍ നല്‍കിയാല്‍ മതിയെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടാനുളള സാധ്യതയും ഏറെയാണ്.

സിറോ ബാലന്‍സ് അക്കൗണ്ട് ചെറിയ വരുമാനമുളളവരെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. അത്തരക്കാരെ സംബന്ധിച്ച് മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഈടാക്കുന്ന തുക വലിയ തുകയാണ്. ഇനി അഥവാ ഫീസ് ഒഴിവാക്കാനായി ക്രെഡിറ്റ് കാർഡോ ലോണോ എടുക്കാമെന്ന് വിചാരിച്ചാലും ശമ്പളമാർജിന്‍ കുറവായതിനാല്‍ ഇവയൊന്നും ലഭിക്കുകയുമില്ല.

അതേസമയം ബാങ്കുകളുടെ പുതിയ തീരുമാനം നടപ്പിലായാൽ നിശ്ചിത ഫീസ് അടക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയിലാണ് പ്രവാസികൾ. ഒരു തരത്തിലും ഇത്രയും വലിയൊരു തുക അക്കൗണ്ടില്‍ ബാലന്‍സായി വയ്ക്കാന്‍ സാധിക്കുകയില്ലെന്നാണ് വാസ്തവം. ഇത്തരത്തില്‍ ശമ്പളം കുറവുളളവർക്ക് വരുന്ന ഈ ഫീസ് അതത് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുകയെന്നുളളതാണ് ഒരു പോം വഴി. അത് എത്രത്തോളം നടപ്പിലാകുമെന്നുളള കാര്യവും സംശയമാണ്.

താലികെട്ടിനു തൊട്ടുമുമ്പ് കാമുകൻ്റെ ഫോൺ വന്നു; പിന്നെ നടന്നത്

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

എയർ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി ന്യൂഡൽഹി: റൺവേയിൽ മുന്നേറുമ്പോൾ സാങ്കേതിക...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍

മലയാളി ഡോക്ടർ അബുദാബിയില്‍ മരിച്ചനിലയില്‍ അബുദാബി: കണ്ണൂര്‍ തളാപ്പ് സ്വദേശിനിയായ ഡോക്ടർ അബുദാബിയില്‍...

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത

ധർമസ്ഥല; മലയാളി‌‌യുടെ മരണത്തിലും ദുരൂഹത ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളി‌‌യുടെ...

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ

ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ചു; വീഡിയോ വൈറൽ മുംബൈ: ഫ്ളാറ്റിലെ ലിഫ്റ്റിനുള്ളിൽ മൂത്രമൊഴിച്ച യുവാവ് സിസിടിവിയിൽ...

Related Articles

Popular Categories

spot_imgspot_img