അമേരിക്ക പാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ല
വാഷിംഗ്ടൺ: പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച ടെസ്‌ല മേധാവി ഇലോൺ മസ്‌കിനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. മസ്കിന്റെ രാഷ്ട്രീയപാർട്ടിക്ക് അമേരിക്കയിൽ സ്ഥാനമില്ല എന്നും ട്രംപ് പറയുന്നു.
മസ്‌ക് സമനില നഷ്ടമായതുപോലെയാണ് പെരുമാറുന്നതെന്നും അതിൽ താൻ അതീവ ദുഃഖിതനാണെന്നുമാണ് മറ്റൊരു പരിഹാസം. ‘അമേരിക്കയിൽ ഒരു മൂന്നാം രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ വരെ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.
ഈ സംവിധാനം അവർക്കു പറഞ്ഞിട്ടുളളതല്ലെന്നും സാധാരണയായി അവർ ചെയ്യുന്നത് തടസങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുക എന്നതാണെന്നും ട്രംപ് പറയുന്നു. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിലുണ്ട്. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ ട്രൂത്തിലെ കുറിപ്പിലുണ്ട്.
ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്കാണ് യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക പാർട്ടി എന്നാണ് ഇലോൺ മസ്കിന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്.
എക്സിലൂടെയാണ് താൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്ന വിവരം മസ്ക് പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന
റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്.
യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി
വാഷിങ്ടൺ: യു.എസിൽ പുതിയ രാഷ്ട്രീയ പാർട്ടി. ടെസ്ല മേധാവിയും ശതകോടീശ്വരനുമായ
ഇലോൺ മസ്കാണ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്ക പാർട്ടി എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് താൻ പുതിയ പാർട്ടി രൂപീകരിക്കുന്ന വിവരം മസ്ക് പ്രഖ്യാപിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമാകുന്നതിനിടെയാണ് മസ്ക് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു തൊട്ടു പിന്നാലെയാണ് ഇലോൺ മസ്ക് പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി
താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി
അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനൽകുന്നതിനാണ് പുതിയ പാർട്ടിയെന്നാണ് മസ്‌ക് എക്‌സിൽ കുറിച്ചത്.
English Summary:
U.S. President Donald Trump mocked Tesla CEO Elon Musk following his announcement of a new political party. Trump stated that Musk’s party has no place in America and criticized Musk’s behavior, suggesting he appears to have lost his balance. He also expressed sarcasm over Musk’s desire to start a third political party in the U.S.