ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകന്‍ 90 ഗ്രാം കഞ്ചാവുമായി പിടിയില്‍. കുട്ടനാട് എക്‌സൈസാണ് കനിവിനെ(21) പിടികൂടിയത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായി. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
തകഴി പാലത്തില്‍ നിന്നാണ് ഇവർ പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്.
സംസ്ഥാനത്തെ പ്രമുഖ സി.പി.ഐ.എം നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ് അഡ്വ.യു.പ്രതിഭ. സിപിഐഎം തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.