ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത നിഷേധിച്ച് യു പ്രതിഭ എംഎൽഎ. സംശയത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വിവരങ്ങൾ ചോദിച്ച് അറിയുകയാണെന്ന് ചെയ്തതെന്നും പ്രതിഭ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങൾ അത് പിൻവലിച്ച് മാപ്പുപറയണമെന്നും അവർ പറഞ്ഞു.(U Prathibha MLA against the news about her son)
മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. ഒരുകുഞ്ഞും തെറ്റായ വഴിയിൽ പോകരുതെന്ന് കരുതുന്ന അമ്മയാണ് താൻ എന്നും പ്രതിഭ പറഞ്ഞു.
കുട്ടനാട് എക്‌സൈസാണ് കനിവിനെ(21) പിടികൂടിയത്. സുഹൃത്തുക്കളായ മറ്റ് 9 പേരും പിടിയിലായിരുന്നു. തകഴി പാലത്തില്‍ നിന്നാണ് ഇവർ പിടിയിലായത്. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടന്നത്. കേസെടുത്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.