രണ്ട് വയസുകാരിയെ കാണാതായ സംഭവം; അമ്മയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു; കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു

തിരുവനന്തപുരം: രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ അമ്മയെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം ബ്രഹ്മോസ് ഭാഗത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം ബൈക്കിൽ രണ്ട് യാത്രികർക്കൊപ്പം ഒരു കുട്ടി സഞ്ചരിക്കുന്ന വീഡിയോ ലഭിച്ചതായാണ് വിവരം. എന്നാൽ ഇത് കാണാതായ കുട്ടിയുടെ ദൃശ്യങ്ങളാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. എയർപോർട്ട് ഭാഗത്തേക്ക് വെച്ചിട്ടുള്ള സിസിടിവിയിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വിശദമായി പരിശോധിച്ചു വരികയാണ്. എന്നാൽ നാടോടികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഇവർക്കൊപ്പം താമസിക്കുന്ന മറ്റ് ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോ​ഗമിക്കുന്നത്.

സ്‌കൂട്ടറിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതായി ഈഞ്ചയ്ക്കലിലെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.രാത്രി ഭക്ഷണം കഴിക്കാനായി കടയ്ക്കു മുന്നിൽനിന്നപ്പോൾ സ്‌കൂട്ടറിൽ കുട്ടിയുമായി രണ്ടു പേർ പോകുന്നതു കണ്ടു എന്ന് ഒരു യുവാവും പൊലീസിനെ അറിയിച്ചിരുന്നു. ബ്രഹ്മോസ് കേന്ദ്രം കഴിഞ്ഞ് ഓൾ സെയിന്റ്സ് കോളജ് എത്തുന്നതിനു തൊട്ടുമുൻപാണ് കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലം. മുൻപിൽ പേട്ട – ശംഖുമുഖം റോഡ്. ബ്രഹ്മോസും വിമാനത്താവളവും തൊട്ടടുത്തുള്ളതിനാൽ തന്ത്രപ്രധാന സുരക്ഷാ മേഖലയാണെങ്കിലും, ക്രിമിനൽ സംഘങ്ങളുടെ ഇഷ്ട സ്ഥലം കൂടിയാണ് ഇവിടം.

ഇന്നലെ രാത്രി 12 മണിയോടെയാണ് ബിഹാർ സ്വദേശികളായ നാടോടികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ കാണാതാകുന്നത്. വിവരം അറിഞ്ഞയുടൻ തന്നെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി തുടങ്ങിയ സമീപ ജില്ലകളിലൊക്കെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ അടക്കം പൊലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.

ഓൾ സെയിന്റ്സ് കോളജിനു മുന്നിൽനിന്ന് കഴക്കൂട്ടത്തേക്കും കൊല്ലത്തേക്കും പേട്ട ജംക്‌ഷനിൽനിന്നു കന്യാകുമാരി ഭാഗത്തേക്കും പോകാം. കുട്ടിയുടെ കുടുംബം താമസിച്ചിരുന്ന കുറ്റിക്കാടുകളുള്ള മൈതാനത്തിനു പുറകിൽ റെയിൽവേ ട്രാക്കും ചതുപ്പുമാണ്. ഏതു ഭാഗത്തേക്കും കുട്ടിയെ കൊണ്ടുപോകാവുന്ന സ്ഥലമായതിനാൽ പൊലീസ് വിപുലമായ അന്വേഷണമാണു നടത്തുന്നത്. കച്ചവടത്തിനായി വരുന്ന നാടോടി കുടുംബങ്ങൾ ഇവിടെ താമസിക്കാറുണ്ട്. ഇതര സംസ്ഥാനക്കാർ കൂടുതലുള്ള പ്രദേശവുമാണ്. കേരളത്തിനു പുറത്തുനിന്ന് എത്തുന്ന ലോറികൾ സ്ഥിരമായി പാർക്കു ചെയ്യുന്ന സ്ഥലം കൂടിയാണ് ഇത്.

വെളിച്ചകുറവ് കാരണം രാത്രിയിൽ കാര്യമായ പരിശോധന നടത്താൻ‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പിന്നീട് തൊട്ടടുത്ത ചതുപ്പിൽ ഉൾപ്പെടെ പരിശോധന നടത്തി. 10 മണിക്കു മുൻപായി കുട്ടികൾക്ക് ആഹാരം കൊടുത്തു എന്നാണ് മാതാപിതാക്കൾ പൊലീസിനു നൽകിയ മൊഴി. 10 മണിക്കുശേഷം കുടുംബം ഉറങ്ങാൻ കിടന്നു. കൊതുകുവലയ്ക്കുള്ളിലാണ് കുട്ടിയെ കിടത്തിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img