കൊച്ചി: ആലുവയിൽ രണ്ടംഗ സംഘം വാഹനങ്ങൾ തല്ലിത്തകർത്തു. മദ്യലഹരിയിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ആലുവ ഉളിയന്നൂർ ചന്തക്കടവിന് സമീപത്ത് രണ്ടു വാഹനങ്ങൾക്ക് നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ആലുവ സ്വദേശികളായ ഷാഹുൽ, സുനീർ എന്നിവരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. മുമ്പ് ആലുവയിലെ ഹോട്ടൽ തല്ലിത്തകർത്ത കേസിലും ഇവർ പ്രതികളാണ്.
ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോഴേക്കും വീട് തവിടുപൊടി; സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി; കോടതി വിധിയായതിനാൽ കേസ് എടുക്കാനാകില്ലെന്ന് പോലീസ്
ഇടുക്കി : മരുമകൾ നൽകിയ സ്ത്രീധന തുക ഈടാക്കുന്നതിനായി 87 കാരിയുടെ വീട് പൊളിച്ചുമാറ്റി.തൊടുപുഴ വണ്ണപ്പുറം കാഞ്ഞിരംകവല പാറവിളയിൽ തങ്കമ്മ സാമുവലിന്റെ വീടാണ് കുടുംബക്കോടതി വിധിയെത്തുടർന്ന് പൊളിച്ചുമാറ്റിയത്. സംഭവസമയം തങ്കമ്മ കൂത്താട്ടുകുളത്ത് ആശുപത്രിയിലായിരുന്നു. അതിനു ശേഷം ഒരു ദിവസം മകളുടെ വീട്ടിൽ താമസിച്ച് പിറ്റേന്നു തിരികെ വീട്ടിൽ എത്തിയപ്പോഴാണ് താൻ താമസിച്ചിരുന്ന വീട് പൊളിച്ചതായി തങ്കമ്മ അറിയുന്നത്. പഞ്ചായത്ത് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച വീടാണിത് .വീടു പൊളിച്ചതിനെതിരെ കാളിയാർ പൊലീസിൽ പരാതി നൽകിയെങ്കിലും കോടതിവിധി നടപ്പാക്കിയതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ഒൻപതു മക്കളുള്ള തങ്കമ്മയുടെ 3 മക്കൾ മരിച്ചു. 6 മക്കൾ ജീവിച്ചിരിപ്പുണ്ട്. അവിവാഹിതരായ രണ്ടു പേർ തങ്കമ്മയ്‌ക്ക് ഒപ്പമാണു കഴിയുന്നത്.