കണ്ണൂരുകാരുടെ സ്വന്തം ‘രണ്ടു രൂപ ഡോക്ടര്‍’, ഡോ. എകെ രൈരു ഗോപാൽ അന്തരിച്ചു
കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാൽ അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുർന്നാണ് അന്ത്യം. 80 വയസായിരുന്നു. 50 വർഷത്തിലേറെയായി രണ്ടുരൂപ മാത്രം ഫീസായി വാങ്ങിയായിരുന്നു രൈരു ഗോപാൽ ചികിത്സ നടത്തിയിരുന്നത്. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് പയ്യാമ്പലത്ത്.
കുട്ടികൾമുതൽ പ്രായമുള്ളവർവരെ ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത് എത്താറുണ്ടായിരുന്നു. ദിവസവുംപുലർച്ചെ നാലുമുതൽ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാൽ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി മാറ്റി. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് മരുന്ന് സൗജന്യമായി നൽകിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നു പോലും രോഗികൾ എത്തിയിരുന്നു. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.
അച്ഛൻ: പരേതനായ ഡോ. എ.ജി. നമ്പ്യാർ. അമ്മ: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ.
English Summary :
Dr. A.K. Rairu Gopal, fondly known as the ‘Two Rupee Doctor’ of Kannur, has passed away. He was widely loved for providing affordable treatment to the common people, earning him the popular title among Kannur natives.
two-rupee-doctor-ak-rairu-gopal-passes-away
AK Rairu Gopal, Two Rupee Doctor, Kannur, Obituary, Kerala Doctor