സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ പള്ളി അടിച്ചു തകർത്തു; രണ്ടു വൈദികർ അറസ്റ്റിൽ

സസ്‌പെൻഡ് ചെയ്തതിന്റെ വിരോധം തീർക്കാൻ കോയമ്പത്തൂരിൽ പള്ളി അടിച്ചുതകർത്ത വൈദികരെ പോലീസ് അറസ്റ്റ് ചെയ്തു. സഭ പുറത്താക്കിയ വൈദികനും, സഹവികാരിയും കൂടിയാണ് പള്ളി തകർത്തത്. റെയ്‌സ് കോഴ്സ് റോഡിലെ ഓൾ സോൾസ് സിഎസ്ഐ പള്ളിയിൽ ഈസ്റ്ററിന്റെ തലേ ദിവസം ആണ് സംഭവം. പള്ളിയിൽ ഉണ്ടായിരുന്ന കസേര, മൈക്ക് സ്റ്റാന്റ് തുടങ്ങിയ സാധനങ്ങൾ നഷ്ടമായി. കൂടാതെ സിസിടിവി ക്യാമറയും വൈദികർ തകർത്തിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ നടക്കാനിരുന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ശനിയാഴ്ച രാത്രി പത്തു മണിയോടെ പള്ളി സെക്രട്ടറി പാരിഷ് ഹാൾ പൂട്ടി മടങ്ങിയ ശേഷമാണ് പള്ളി അടിച്ചു തകർത്തത്. സംഭവത്തിൽ സഭ സസ്‌പെൻഡ് ചെയ്ത വൈദികൻ എൻ.ചാൾസ് സാംരാജ്, സഹവികാരി ജെ.രാജേഷ് എന്നിവർ അറസ്റ്റിലായി. മോശമായും അച്ചടക്കമില്ലാതെയും പെരുമാറിയതിന്റെ പേരിൽ കോയമ്പത്തൂർ സിഎസ്ഐ സഭാ ബിഷപ്പ് ഇരുവരെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് പള്ളി അടിച്ചുതകർക്കാൻ കാരണമെന്ന് പള്ളി സെക്രട്ടറി ആർ.എ.പ്രഭാകർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Read Also; കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച്‌ തർക്കം; മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങൾ പരസ്പരം വെട്ടി; ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

Other news

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ്

രാജസ്ഥാൻ റോയൽസ് വിട്ട് രാഹുൽ ദ്രാവിഡ് ജയ്പൂർ: ഐപിഎല്ലിൽ സഞ്ജു സാംസൺ നായകനായ...

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ അമ്മ മടങ്ങിയെത്തിയപ്പോൾ

ഇടുക്കിയിൽ പതിന്നാലുവയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കണ്ടത് തൊഴിലുറപ്പ് ജോലിക്കുപോയ...

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി

അധ്യാപകന്റെ ശകാരം; ജീവനൊടുക്കാൻ ശ്രമിച്ച് വിദ്യാർത്ഥി വടകര: ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അധ്യാപകൻ...

Related Articles

Popular Categories

spot_imgspot_img