വീട്ടിലെ മുറിയിൽ കിടന്നിരുന്ന 11കാരിക്ക് കുറുക്കന്റെ കടിയേറ്റു

വീട്ടിലെ മുറിയിൽ കിടന്നിരുന്ന 11കാരിക്ക് കുറുക്കന്റെ കടിയേറ്റു

കോഴിക്കോട്: കുറുക്കന്റ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര കല്‍പ്പത്തൂരിലാണ് സംഭവം നടന്നത്.

കല്‍പ്പത്തൂര്‍ മാടത്തും കോട്ട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന പറമ്പത്ത് അനൂപിന്റെ മകള്‍ സാക്ഷി(11), സമീപവാസിയായ കാവുംപൊയില്‍ രാജന്‍ (79)എന്നിവര്‍ക്കാണ് കടിയേറ്റത്.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടിനകത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന സാക്ഷിയെ കുറുക്കന്‍ വീട്ടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു.

ഇവിടെ നിന്നും ഓടിരക്ഷപ്പെടുന്ന വഴിക്കാണ് സമീപവാസിയായ രാജനും കടിയേറ്റത്. കൂടാതെ പ്രദേശത്തുള്ള വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്നാൽ കുറുക്കന്റെ പിറകെ നാട്ടുകാര്‍ ഓടിയെങ്കിലും കണ്ടെത്താനായിട്ടില്ല. കടിയേറ്റവരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

വാല്‍പ്പാറയില്‍ എട്ടു വയസുകാരനെ കൊന്നത് കരടി

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയത് കരടി എന്ന് സ്ഥിരീകരണം. നേരത്തെ പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തു വന്നിരുന്നത്.

എന്നാൽ വനംവകുപ്പും ഡോക്ടേഴ്സും നടത്തിയ പരിശോധനയിലാണ് കരടിയാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്.

ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശിയുടെ മകനായ നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്.

കുട്ടിയുടെ മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്.

പിന്നാലെ കുട്ടിയുടെ മൃതദേഹം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് ആക്രമിച്ചത് കരടിയെന്ന് സ്ഥിരീകരിച്ചത്.

കുട്ടിയുടെ മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണ രീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്റെ പോസ്റ്റുമോർട്ടം ഇന്നു നടക്കും. വാൽപ്പാറ താലൂക്ക് ആശുപത്രിയിൽ ആയിരിക്കും പോസ്റ്റ്മോർട്ടം നടക്കുക.

മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

Summary: Two people were injured in a fox attack in Perambra’s Kalppathoor, Kerala. The victims, 11-year-old Sakshi, daughter of Parambath Anoop, and 79-year-old Rajan from Kavumpoyil, were bitten near the Madathum Kotta Temple.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ...

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം.: ഡ്രൈവർ അറസ്റ്റിൽ വിഴിഞ്ഞത്ത് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

Related Articles

Popular Categories

spot_imgspot_img