കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കെടാമംഗലം കൃഷ്ണകൃപയിൽ രാകേഷ് (34), പെരുമ്പടന്ന മണപ്പാട്ടിൽ വീട്ടിൽ ഫിറോസ് (28) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉദ്യോഗസ്ഥൻ കുടുംബവുമായി താമസിക്കുന്ന കെടാമംഗലത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയുടെ ജനൽ തകർക്കുകയും, വീടിന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു.
രാകേഷിൻ്റെ വീട്ടിൽ പരിശോധന നടത്തിയതിൻ്റെ പേരിലാണ് ആക്രമണം അഴിച്ചുവിട്ടത്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ് ഐ നസീർ, എ.എസ്.ഐ ബിജു,സിപിഒ മാരായ സ്മിജോ, ജിമ്സൻ എന്നിവരാണ് ഉണ്ടായിരുന്നത്.