തൃശൂരില്‍ കനത്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് രണ്ട് മരണം. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.
വേലൂര്‍ കുറുമാലിലെ വിദ്യ എന്‍ജിനിയറിങ് കോളജിനു സമീപത്തെ തറവാട്ട് വീട്ടിലേക്ക് വന്നപ്പോഴാണ് ഗണേശന് മിന്നലേറ്റത്. ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃപ്രയാറില്‍ വലപ്പാട് കോതകുളം ബീച്ചിലെ വീടിന് സമീപത്ത് വച്ചാണ് യുവതിക്ക് മിന്നലേറ്റത്. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു. ബള്‍ബ് പൊട്ടിച്ചിതറിയിരുന്നു.
തൃശൂരില്‍ മേഘവിസ്‌ഫോടനമെന്ന് സംശയിക്കുന്ന അതിതീവ്രമഴയാണ് രാവിലെ ലഭിച്ചത്. നഗരവും പരിസരപ്രദേശങ്ങളും പ്രളയത്തില്‍ മുങ്ങിയിരുന്നു.
Read More: കെജ്രിവാളിന് ഇളവില്ല; നാളെ തന്നെ ജയിലിലേക്ക് മടങ്ങണം, ജാമ്യാപേക്ഷയില്‍ വിധി ജൂണ്‍ 5ന്
Read More: റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; 4 ട്രെയിനുകൾ പിടിച്ചിട്ടു, സംഭവം തൃശൂരിൽ
Read More: നിങ്ങൾക്കും ഉണ്ടോ ഇഡിയറ്റ് സിൻഡ്രോം; ഉണ്ടെങ്കിൽ സൂക്ഷിച്ചോ പണി കിട്ടും