തൃശ്ശൂര്‍: തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. താമരയൂര്‍ സ്വദേശി ഏറത്ത് വീട്ടില്‍ അക്ഷയ് (23), തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജന്‍ (58) എന്നിവരാണ് മരിച്ചത്.Two people died in an accident between a bike and a cycle
ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണി കഴിഞ്ഞ് വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
സൈക്കിളുമായി ഡ്യൂക്ക് ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ജന്‍ ചികിത്സയിലാണ്.