മരണത്തിനും ജീവിതത്തിനും ഇടയിൽ എന്നൊക്കെ പറയുന്നത് ഇതാണ്. ജീവിതത്തിലേക്ക് വന്നത് തലനാരിഴയ്ക്ക്. കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി – പാണ്ടി റോഡിലാണ് സംഭവം ഉണ്ടായത്. പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. (Two passengers rescued after their car fell down to river in Kasaragod, rescued by Fire force.)
കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. യുവാക്കൾ ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Read More: നടൻ സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു
Read More: കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം; 40ഓളം പേർക്ക് പരിക്ക്
Read More: സമനില പൂട്ട് പൊളിക്കാനായില്ല; യുക്രൈന്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്